29 രൂപ വിലയുമായി ഭാരത് അരി പൊതുവിപണിയിൽ

തിരുവനന്തപുരം: 29 രൂപ വിലയുമായി ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. ഒരു കിലോയ്ക്ക് 29 രൂപ നിരക്കിൽ 5 കിലോയുടെയും 10കിലോയുടെയും പാക്കറ്റുകൾ ആയിട്ടാണ് അരി ലഭ്യമാക്കുകയെന്ന് ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. നാഫെഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ എന്നീ സംവിധാനങ്ങളിലൂടെയാകും അരി പൊതുവിപണിയിൽ എത്തിക്കുക.
5 ലക്ഷം ടൺ അരിയാണ് ചില്ലറ വിപണി വില്പനയ്ക്കായി കേന്ദ്രം അനുവദിച്ചിരിക്കുന്നത്. തൃശ്ശൂരിൽ 29 രൂപ നിരക്കിൽ 150 പായ്ക്കറ്റ് പൊന്നി അരിയുടെ വിൽപ്പനയാണ് നടത്തിയത്. അതേസമയം വരും ദിവസങ്ങളിൽ മറ്റു ജില്ലകളിലും ഭാരത് അരിയുടെ വിതരണം നടത്തും.