പ്രേമചന്ദ്രന് ചെയ്തതില്‍ തെറ്റില്ല: ശശി തരൂര്‍

പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍ കെ പ്രേമചന്ദ്രന് എം പിയ്ക്ക് പിന്തുണയുമായി ശശി തരൂര്‍. പ്രധാനമന്ത്രി ക്ഷണിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ച പ്രേമചന്ദ്രന്റെ നടപടിയില്‍ തെറ്റില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. തന്നെ പ്രധാനമന്ത്രി ക്ഷണിച്ചാലും പോകുമെന്നും 10 കൊല്ലത്തിനിടെ ആദ്യമായാണ് പ്രധാനമന്ത്രി ഇങ്ങനെയൊരു മര്യാദ കാണിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രിയ്ക്കൊപ്പം അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പ്രേമചന്ദ്രന് ഭക്ഷണം കഴിച്ചതിന് സിപിഐഎം ഉള്‍പ്പെടെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നതിലായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

