അബുദാബിയിലെ ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

മനാമ:
യുഎഇയിലെ നിർമ്മാണം പൂർത്തിയായ അബുദാബി ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 14 ന് നിർവഹിക്കും. മതസൗഹാർദ്ദത്തിന്റെ മാതൃക അടയാളപ്പെടുത്തുന്ന ഫെസ്റ്റിവൽ ഓഫ് ഹാർമണിയെന്ന ആഘോഷപരിപാടി ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി തുടങ്ങി. ബാപ്സ് ഹിന്ദു മന്ദിർ എന്ന പേരിൽ നിർമ്മിച്ച ക്ഷേത്രം ഇന്ത്യക്കു പുറത്തുള്ള ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ്. 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുബായ്- അബുദാബി ഷെയ്ഖ് സായ്ദ ഹൈവേയിലെ അബു മുറൈഖയിൽ അക്ഷർധാം ക്ഷേത്ര മാതൃകയിൽ 700 കോടി രൂപ ചെലവിട്ടാണ് ക്ഷേത്രം നിർമ്മിച്ചത്.നിരവധി ക്രിസ്ത്യൻ പള്ളികളും ക്ഷേത്രങ്ങളും അബുദാബിയിലുണ്ട്. വിവിധ മതക്കാരായ വിദേശികൾക്ക് അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാനും പ്രാർഥിക്കാനുമുള്ള സൗകര്യം ഉറപ്പ് വരുത്തുന്നു.