നവാസ് ഷെരീഫ് പാകിസ്ഥാൻ പ്രധാനമന്ത്രി
ഇസ്ലാമാബാദ്:
പാകിസ്ഥാൻ പ്രധാമന്ത്രി നവാസ് ഷെരീഫാകും. പാകിസ്ഥാൻ പീപ്പിൽസ് പാർട്ടി (പിപിപി ) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പിൻമാറി. നവാസ് സർക്കാരിന്റെ ഭാഗമാകാതെ പ്രധാനമന്ത്രി സ്ഥാനാർഥിക്ക് പ്രശ്നാധിഷ്ഠിത പിന്തുണ നൽകുമെന്ന് ബിലാവൽ പറഞ്ഞു.അതോടെ നവാസ് ഷെരീഫ് നാലാമതും പാകിസ്ഥാൻ പ്രധാനമന്ത്രിയാകും. സർക്കാർ രൂപികരിക്കുന്നതിൽ ജനപിന്തുണ കിട്ടാത്തതുകൊണ്ടാണ് പ്രധാമന്ത്രിസ്ഥാനം നിരാകരിച്ചതെന്ന് ബിലാവൽ പ്രസ്താവിച്ചു. അതിനിടെ ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ് രീക് ഇൻസാഫ് പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള പിപിപിയുടെ ശ്രമം പരാജയപ്പെട്ടു.