ശുചിത്വ കേരളം:രണ്ടു ബില്ലുകൾ പാസ്സാക്കി

തിരുവനന്തപുരം:
മാലിന്യം വലിച്ചെറിഞ്ഞാൽ കർശന ശിക്ഷ ഉറപ്പാക്കുന്ന 2024ലെ കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലുകൾ നിയമസഭ പാസ്സാക്കി. പണം വച്ചുള്ള ഓൺലൈൻ ഗെയിമിങ്ങിന് ഉൾപ്പെടെ 28% ജിഎസ്ടി നിശ്ചയിച്ച 2024ലെ കേരള സംസ്ഥാന ചരക്ക് സേവന നികുതി (ഭേദഗതി) ബില്ലും പാസ്സാക്കി.ശുചിത്വ കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ പ്രാപ്തമാക്കുന്നതാണ് ആദ്യരണ്ടു ബിൽ. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കുള്ള പരമാവധി ശിക്ഷ 50,000 രൂപയും ഒരു വർഷം വരെ തടവുമാക്കി. ശിക്ഷാനടപടികൾ സ്വീകരിക്കാൻ സെക്രട്ടറിക്കുള്ള അധികാരം വർധിപ്പിച്ചു. വാതുവയ്പ്, കാസിനോ, ചൂതാട്ടം, കുതിരപ്പന്തയം, ഓൺലൈൻ ഗെയിമുകൾ ഉൾപ്പെടെയുള്ളവക്ക് ജിഎസ്ടി കൗൺസിൽ ഏർപ്പെടുത്തിയിരുന്ന 28 ശതമാനം നികുതി ഭേദഗതി ചെയ്തു.