ഇന്തോനേഷ്യയിൽ പ്രബോവോ സുബിയാന്തോ പ്രസിഡന്റാകും
ജക്കാർത്ത:
ലോകത്തിലെ ഏറ്റവും വലിയ ഏകദിന തെരഞ്ഞെടുപ്പ് നടന്ന ഇന്തോനേഷ്യയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രതിരോധമന്ത്രിയും മുൻപ്രത്യേക സേനാ കമാൻഡറുമായ പ്രബോവോ സുബിയാന്തോ വിജയിച്ചതായി അനൗദ്യോഗിക ഫലം. 85 ശതമാനം വോട്ടും എണ്ണിയപ്പോൾ 60 ശതമാനത്തോളം വോട്ട് നേടിയാണ് 72കാരനായ സുബിയാന്തോയുടെ മുന്നേറ്റം. ഔദ്യോഗികഫലം പ്രഖ്യാപിക്കാൻ 35 ദിവസമെടുക്കും. സുബിയാന്തോയ്ക്ക് 50 ശതമാനത്തിലധികം വോട്ട് ലഭിച്ചാൽ രണ്ടാം വട്ട തെരഞ്ഞെടുപ്പ് വേണ്ടിവരില്ല. മുൻ ഗവർണർ അനീസ് ബസ്വാദൻ 22 ശതമാനത്തിൽ താഴെ വോട്ടുകൾ നേടി രണ്ടാം സ്ഥാനത്താണെന്നാണ് റിപ്പോർട്ട്.