വീണാ വിജയന്റെ പരാതിയില്‍ ഷോണ്‍ ജോര്‍ജിനെതിരെ കേസ്

ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനെതിരെ കേസെടുത്ത് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ്. മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വീണയെക്കുറിച്ച് ഷോണ്‍ ഉന്നയിച്ച കനേഡിയന്‍ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പേരിലാണ് വീണ ഷോണിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
വീണയ്‌ക്കെതിരെ കനേഡിയന്‍ കമ്പനിയുമായി ബന്ധപ്പെടുത്തി വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞെന്നതിലാണ് ഇപ്പോള്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയലക്ഷ്യങ്ങള്‍ വച്ച് ഷോണ്‍ തന്റെ പേര് അനാവാശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചെന്നും വീണാ വിജയന്റെ പരാതിയിലുണ്ടായിരുന്നു. വാര്‍ത്ത നല്‍കിയ മറുനാടൻ ചാനലിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.