ഗാസയ്ക്കതിരെ അമേരിക്കയുടെ വീറ്റോ
ന്യൂയോർക്ക്:
ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമത്തിന് വീണ്ടും തടയിട്ട് അമേരിക്ക. ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് അൾജീരിയ യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ഇത് മൂന്നാം തവണയാണ് സമാനപ്രമേയം അമേരിക്ക വീറ്റോ ചെയ്യുന്നത്. ചൊവ്വാഴ്ച വോട്ടിനിട്ട പ്രമേയത്തെ 13 അംഗങ്ങൾ അനുകൂലിച്ചു. ബ്രിട്ടൺ പ്രമേയത്തെ അനുകൂലിച്ചില്ല. ഗാസയിൽ താൽക്കാലിക വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തിന്റെ കരടും യുഎൻ രക്ഷാസമിതിയുടെ പരിഗണിനയ്ക്കായി അമേരിക്ക മുന്നോട്ടു വച്ചു. ഗാസയിൽ പാലസ്തീൻകാർക്കു നേരെ ഇസ്രയേൽ നടത്തുന്നത് വർണ വിവേചനമെന്ന് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയിൽ പറഞ്ഞു.