ആദ്യ ഫയർവുമൻ ബാച്ച് കേരളത്തിൽ
തിരുവനന്തപുരം:
അഗ്നിരക്ഷാ സേനയിൽ ലിംഗ സമത്വം ഉറപ്പാക്കിക്കൊണ്ട് ആദ്യ വനിതാ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. അഗ്നിരക്ഷാ സേനയിൽ വനിതാ ഓഫീസർമാരെ നിയമിക്കുന്നതിന്റെ ഭാഗമായി നൂറ് തസ്തികകൾ സൃഷ്ടിച്ചു. സ്ത്രീകൾക്ക് അപ്രാപ്യമായ ഒരു മേഖലയുമില്ലെന്ന് കേരളം പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ്. ദുരന്തമുഖങ്ങളിൽ പരിഭ്രാന്തരാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ധൈര്യം പകരാനും അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും വനിതാ ഓഫീസർമാർക്ക് സാധിക്കും.കൂടാതെ സാമൂഹ്യ സുരക്ഷയും സ്ത്രീസുരക്ഷയും ഉറപ്പാക്കാനും ഇവരുടെ സാന്നിധ്യം സഹായകര മാകും.അഗ്നി രക്ഷാത്തലവൻ കെ പത്മകുമാർ പങ്കെടുത്തു. പരിശീലനത്തിൽ മികവ് പുലർത്തിയവർക്ക് മുഖ്യമന്ത്രി ട്രോഫികൾ സമ്മാനിച്ചു.