സന്തോഷ് ട്രോഫി: ഫൈനലിൽ സർവീസസും ഗോവയും
ഇറ്റാനഗർ:
സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ സർവീസസും ഗോവയും യുപിയയിലെ ഗോൾഡൻ ജൂബിലി ടർഫ് സ്റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും. പതിനെട്ട് ദിവസം, 36 ടീമുകൾ അണിനിരന്നയോഗ്യതാ റൗണ്ടും, 12 ടീമുകൾ പോരാടിയ ഫൈനൽ റൗണ്ടും കടന്നാണ് ഇരു ടീമുകളും കലാശകളിക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോർ ഗോവ 2-1 ന് ജയിച്ചിരുന്നു.ആറു പ്രാവശ്യം ചാമ്പ്യൻമാരായ സർവിസസിന്റെ 12-ാo ഫൈനലാണിന്ന്. സന്തോഷ് ട്രോഫിയിൽ ഇരുടീമുകളും 11 തവണ മുഖാമുഖം വന്നിട്ടുണ്ട്.അഞ്ചിൽ ഗോവയും മൂന്നിൽ സർവീസസും ബാക്കി സമനിലയിലുമായിരുന്നു.