തിങ്കളാഴ്ച റമദാൻ ഒന്ന്

സൗദി അറേബ്യയിൽ മാസപ്പിറവി കണ്ടു.ഇശ നിസ്കാരാനന്തരം താറവിഹ് നിസ്കാരത്തോടെ പുണ്യ റമദാൻ ആരംഭിക്കും.യു എ ഇ യിൽ രൂപീകരിച്ച പ്രത്യേക സമിതിയും മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു.തിങ്കളാഴ്ച റമദാൻ ഒന്ന് ആയിരിക്കും.എന്നാൽ ഒമാൻ, ഫിലിപ്പൈൻ തുടങ്ങിയിടങ്ങളിൽ മാസപ്പിറ കണ്ടതാ യി റിപ്പോർട്ടില്ല.മാസപ്പിറവി ദർശിക്കാൻ രാജ്യത്തെ എല്ലാ മുസ്ലിങ്ങളോടും സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.ഉമ്മൽഗുറ കലണ്ടർ പ്രകാരംഞായറാഴ്ച ശഅബാൻ 29 ആയതിനാൽ റമദാൻ മാസപ്പിറവിയ്ക്ക് സാധ്യതയുള്ളതിനാൽ എല്ലാപേരും അത് നിരീക്ഷിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

