മാസപ്പടി വിവാദത്തിൽ അന്വേഷണം തുടരാം; ഹൈക്കോടതി

മാസപ്പടി വിവാദത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണത്തിനെതിരെ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒന്നും ഒളിച്ചുവെക്കരുതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി പറഞ്ഞു.
കെഎസ്ഐഡിസിയുടെ ഹർജി അടുത്തമാസം 5ന് പരിഗണിക്കാനായി മാറ്റി. മുൻകൂട്ടി അറിയിക്കാതെയാണ് എസ്എഫ്ഐഒ സ്ഥാപനത്തിൽ അന്വേഷണം നടത്തുന്നതെന്നും അന്വേഷണത്തിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയപ്രേരിതമാണെന്നുമാണ് കെഎസ്ഐഡിസിയുടെ ആരോപണം. അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്നു കോടതി ഹർജി ആദ്യം പരിഗണിച്ചപ്പോൾ തന്നെ അറിയിച്ചിരുന്നു.