മത ന്യൂനപക്ഷങ്ങൾക്കും ഇന്ത്യയിൽ പൗരത്വം നേടാനാകുമെന്ന് അമിത് ഷാ

 മത ന്യൂനപക്ഷങ്ങൾക്കും ഇന്ത്യയിൽ പൗരത്വം നേടാനാകുമെന്ന് അമിത് ഷാ

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ മതത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നേടാൻ ഇത് പ്രാപ്തമാക്കും

പാർലമെൻ്റ് പാസാക്കി അഞ്ച് വർഷത്തിന് ശേഷമാണ് കേന്ദ്രം പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നത്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് വിജ്ഞാപനം. ഇന്ത്യയുടെ അയൽ രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. 

2024 ലെ പൗരത്വ (ഭേദഗതി) ചട്ടങ്ങളുടെ വിജ്ഞാപനത്തെ അഭിനന്ദിച്ച് സംസാരിച്ച മന്ത്രി അമിത് ഷാ, പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ മതത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നേടാൻ ഇത് പ്രാപ്തമാക്കുമെന്ന് പറഞ്ഞു. 

“ഈ വിജ്ഞാപനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജി ആ രാജ്യങ്ങളിൽ താമസിക്കുന്ന ഹിന്ദുക്കൾക്കും സിഖുകാർക്കും ബുദ്ധമതക്കാർക്കും ജൈനർക്കും പാഴ്സികൾക്കും ക്രിസ്ത്യാനികൾക്കും, നമ്മുടെ ഭരണഘടനയുടെ നിർമ്മാതാക്കൾ നൽകിയ വാഗ്ദാനം സാക്ഷാത്കരിക്കുകയും ചെയ്തു,” ആഭ്യന്തരമന്ത്രി ട്വിറ്ററിൽ കുറിച്ചു. 

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News