മാസപ്പിറവി ദൃശ്യമായി

കോഴിക്കോട്:
കേരളത്തിൽ ശ അബാൻ 30 പൂർത്തിയാക്കി റംസാൻവ്രതം ഇന്നു മുതൽ. വരുന്ന ഒരു മാസം വിശ്വാസികൾക്ക് വ്രതശുദ്ധിയുടെ നാളുകൾ.ഒമാൻ ഒഴികെയുള്ള ഗൾഫ് നാടുകളിൽ ഞായറാഴ്ച മാസപ്പിറവി ദൃശ്യമായതിനാൽ തിങ്കളാഴ്ച റംസാൻ ഒന്നായി പ്രഖ്യാപിച്ചിരുന്നു.വ്രതാനുഷ്ഠാനത്തിനായി പള്ളികളും വീടുകളും ഒരുങ്ങിക്കഴിഞ്ഞു. മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥനകളും വിവിധയിടങ്ങളിൽ മതമൈത്രി സന്ദേശം പകർന്ന് ഇഫ്താർ വിരുന്നുകളും നടക്കും. മാസപ്പിറവി ദൃശ്യമായതായി ലഭിച്ച സ്ഥിരീകരിക്കപ്പെട്ട വിവരത്തിന്റെ അടിസ്ഥാനത്തിൽ തെക്കൻ കേരളത്തിലും റംസാൻ വ്രതാനുഷ്ടാനം ഇന്നായിരിക്കുമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും അറിയിച്ചു.