സർവയലൻസ് ടീം പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം:
പൊതു തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റ് സാധന സാമഗ്രികളോ നൽകുന്നത് തടയാൻ ഫൈ്ളയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സർവയലൻസ് ടീം എന്നിവരെ വിന്യസിച്ചു. പണമോ മറ്റ് സാമഗ്രികളോ കടത്തിക്കൊണ്ടുപോകുന്നത് തടയാൻ നടത്തുന്ന പരിശോധനയിൽ പൊതുജനം സഹകരിക്കണം. 50,000 രൂപയിൽ കൂടുതൽ പണം കൈവശം വച്ച് യാത്ര ചെയ്യുന്നവർ മതിയായ രേഖകൾ കൂടി കരുതണമെന്നും മോണിറ്ററിങ് എക്സപെൻഡിച്ചർ നോഡൽ ഓഫീസർ അറിയിച്ചു.ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടായാൽ, പരാതി തെളിവുസഹിതം കലക്ടറേറ്റിലെ നോഡൽ ഓഫീസറെ അറിയിക്കണം. ഫോൺ: 8547610025.