സ്വർണ്ണവില കുതിക്കുന്നു

 സ്വർണ്ണവില കുതിക്കുന്നു

കൊച്ചി:
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്. വ്യാഴാഴ്ച പവന് 800 രൂപ കൂടി 49,440 എന്ന സർവ കാല റെക്കോഡിലെത്തി. മൂന്നു ദിവസത്തിനുമുമ്പ് 48,640 രൂപയായിരുന്നു. ഈ മാസം രണ്ടാം തവണയാണ് സ്വർണവില കൂടുന്നത്.21 ദിവസത്തിനുള്ളിൽ പവന് 3360 രുപ വർധിച്ചു. ഇനി ഒരുപവൻ ആഭരണം വാങ്ങാൻ 53,514 രുപ നൽകണം. അന്താരാഷ്ട്ര വിപണിയിൽ വില കുതിച്ചു കയറുന്നതാണ് സംസ്ഥാനത്ത് വില വർധനയ്ക്ക് കാരണമായത്. വില ഇനിയും വർധിക്കുമെന്ന ധാരണയിൽ നിക്ഷേപ പകർ സ്വർണം വാക്കിക്കൂട്ടുന്നതാണ് വില വർധനയ്ക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News