ആം ആദ്മി പാര്‍ട്ടി 134 കോടി രൂപ കൈപ്പറ്റി’; ഗുരുതര ആരോപണവുമായി ഖലിസ്ഥാനി നേതാവ് പന്നൂന്‍

ആം ആദ്മി പാര്‍ട്ടിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഖലിസ്ഥാനി നേതാവ് ഗുര്‍പത്‌വന്ത് സിംഗ് പന്നൂന്‍. 2014നും 2022നുമിടയില്‍ ആം ആദ്മി പാര്‍ട്ടി ഖലിസ്ഥാനി ഗ്രൂപ്പുകളില്‍ നിന്ന് 133.54 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇയാൾ ആരോപിച്ചു.
ഖലിസ്ഥാൻ തീവ്രവാദി ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളറിനെ മോചിപ്പിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള്‍ പണം ആവശ്യപ്പെട്ടുവെന്നും പന്നൂൻ ആരോപിച്ചു.
1993ലെ ഡല്‍ഹി ബോംബ് സ്‌ഫോടന കേസിലെ പ്രതിയാണ് ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളര്‍. ഒൻപത് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.