ലോകത്ത് 78 കോടി പേർ പട്ടിണിയിൽ
നെയ്റോബി:
ലോകത്ത് വിവിധ ഭാഗങ്ങളിൽ 78 കോടിയിൽപ്പരം ജനങ്ങൾ കൊടും പട്ടിണിയിലാണെന്ന് യുഎൻ റിപ്പോർട്ട്. കഴിഞ്ഞ വർഷം ലോകത്ത് ആകെ ഉൽപ്പാദിപ്പിച്ച ഭക്ഷണത്തിന്റെ 19 ശതമാനം പാഴായിപ്പോയതായി ഐക്യരാഷ്ട്രസഭയുടെ സർവേയിൽ കണ്ടെത്തി. യുഎൻ എൻവയോൺമെന്റൽ പ്രോഗ്രാം ഫുഡ് വേസ്റ്റ് ഇൻഡക്സ് പ്രകാരം 105 കോടി മെട്രിക് ടൺ ഭക്ഷണമാണ് 2022 ൽ പാഴായിപ്പോയത്. ആകെ ഉൽപ്പാദനത്തിന്റെ 19 ശതമാനമാണിത്. ഒരു വ്യക്തി വർഷം ശരാശരി 79 കിലോഗ്രാം ഭക്ഷണം പാഴാക്കുന്നുണ്ട്. ദിവസവും 100 കോടി ജനങ്ങൾക്ക് ഒരു നേരത്ത് കഴിക്കാവുന്ന ആഹാരമാണ് പാഴാകുന്നത്. ഈ സർവേയുടെ വെളിച്ചത്തിലാണ് ഏകദേശം 78 കോടിപേർ കൊടും പട്ടിയിലാണെന്ന് യുഎൻ കണ്ടെത്തിയത്.