വേനൽ ചൂടിന് ആശ്വാസമായി വേനല്‍മഴ എത്തി

തിരുവനന്തനാപുരം:
ചുട്ടുപൊള്ളുന്ന വേനൽ ചൂടിന് ആശ്വാസമായി വേനല്‍മഴ എത്തി .തിരുവനതപുരത്ത് പല സ്ഥലത്തും ശക്തമായ മഴ പെയ്തു .അരമണിക്കൂറുകളോളം നിര്‍ത്താതെ മഴ പെയ്തപ്പോൾ തമ്പാനൂർ ,വിഴിഞ്ഞം, തിരുവല്ലം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായത് ജനങ്ങളെ ദുരിതത്തിലാക്കി . ഇലക്ഷൻ പ്രചാരണത്തെയും ബാധിച്ചിട്ടുണ്ട് .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മഴ തുടരുമെന്നും ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.