പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തിൽ കുടുങ്ങി ഒരാൾ മരിച്ചു

കൊച്ചി:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാക്രമീകരണത്തിനായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു. കൊച്ചി പള്ളിമുക്ക് ജംഗ്ഷനിലാണ് സംഭവം. വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. റോഡിൽ തലയടിച്ചു വീണ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാര്‍ മനോജ് ഉണ്ണിയെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ്.
അതേ സമയം പോലീസിനെതിരെ ആരോപണവുമായി മരിച്ച മനോജിൻ്റെ കുടുംബം രംഗത്തെത്തി. എന്നാൽ വാദം പെട്ടെന്ന് കാണുന്ന രീതിയിൽ ആയിരുന്നില്ല എന്നും വാദത്തിൽ അപായ മുന്നറിയിപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിച്ചു.
പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി എം.ജി റോഡ് ബ്ലോക്ക് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് റോഡിൽ വടം കെട്ടിയിരുന്നത്. ഞായറാഴ്ച രാത്രിയാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. ഇന്ന് ആലത്തൂ ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ് പ്രധാനമന്ത്രിയുടെ പ്രചാരണം.