കേരളത്തിൽ പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിൽ : പ്രകാശ് കാരാട്ട്

രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിൻ്റെ യുക്തി മനസ്സിലാകുന്നില്ല.
ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ ശക്തി വർദ്ധിക്കേണ്ടത് അത്യാവശമാണ്. കേരളത്തിൽ പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നണ് പ്രകാശ് കാരാട്ട് .രാജ്യത്തെ ജനാധിപത്യ ഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. നിർണ്ണായക തിരഞ്ഞെടുപ്പാണ് രാജ്യം കാത്തിരിക്കുന്നത്. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ ഇപ്പോൾ ജയിലിലാണ്.
സംസ്ഥാനത്ത് സിബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ നിയമവിരുദ്ധമായി കടന്നുകയറുന്നു. ഏത് സാമ്പത്തിക കേസ് വന്നാലും ഇഡി കടന്നുവരുന്നു. അത് നിയമ വിരുദ്ധമാണ്. എന്ത് സാമ്പത്തിക ആരോപണം വന്നാലും. അവിടേക്കൊക്കെ കേന്ദ്ര ഏജൻസി വരുന്നു. സിബിഐ വരേണ്ട കേസുകളിൽ പോലും ഇഡി ആണ് വരുന്നത്.
പാർലമെന്റ് തെരഞ്ഞെടുപ്പ് കൊണ്ട് സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവി നഷ്ടമാകില്ല. നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവി ഉണ്ടെങ്കിൽ ദേശീയ പാർട്ടി അംഗീകാരം ഉണ്ടാകും. സിപിഐഎം നിലവിൽ ദേശീയ പാർട്ടിയാണ്.
രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിൻ്റെ യുക്തി മനസ്സിലാകുന്നില്ല. ബിജെപിക്കെതിരെയാണ് രാഹുൽ മത്സരിക്കേണ്ടത്. ഇതൊരു വലിയ പോരാട്ടമാണ്. ആ പോരാട്ടത്തിൽ കേരളത്തിൽ വന്നാണോ മത്സരിക്കേണ്ടത്?
കോൺഗ്രസിന്റെ വിമർശകനല്ല. കോൺഗ്രസിന്റെ നന്മ ആഗ്രഹിക്കുന്ന ആളാണ്. ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷം കോൺഗ്രസ് ആണ് എന്നത് യാഥാർത്ഥ്യമാണ്. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയണം.