പ്രചാരണ വാഹനങ്ങൾക്ക് അനുമതി വാങ്ങണം

തിരുവനന്തപുരം:
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ അനധികൃതപ്രചാരണം നടത്തുന്നതായി കണക്കാക്കി ശിക്ഷാ നടപടി സ്വീകരിക്കും.പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങുടേയും വിശദവിവരങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകി അനുമതി വാങ്ങണം. രജിസ്ട്രേഷൻ നമ്പർ, അനുമതി ലഭിച്ച തീയതി, സ്ഥാനാർഥിയുടെ പേര്, പ്രചാരണം നടത്തുന്നപ്രദേശം എന്നിവ അനുമതിയിലുണ്ടാകും. അനുമതിപത്രത്തിന്റെ അസ്സൽ വാഹനത്തിന്റെ വിൻഡ് സ്ക്രീനിൽ പതിക്കണം. വാഹനങ്ങളുടെ വിശദ വിവരം തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരേയും അറിയിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് 10 വാഹനത്തിലധികം കോൺവോയ് ആയി സഞ്ചരിക്കാൻ പാടില്ല.