കൊൽക്കത്ത മൃഗശാലയിലെ സിംഹങ്ങളായ അക്ബറിൻ്റെയും സീതയുടെയും പേര് മാറ്റി.

കൊൽക്കത്ത മൃഗശാലയിലെ സിംഹങ്ങളായ അക്ബറിൻ്റെയും സീതയുടെയും പേര് മാറ്റി. അക്ബർ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പുനർനാമകരണം ചെയ്തു. പേരിലെ വിവാദങ്ങൾക്ക് പിന്നാലയാണ് സിംഹങ്ങളുടെ പേരുമാറ്റം. കൊൽക്കത്ത മൃഗശാല അധികൃതരാണ് പുതിയ പേര് നിർദേശിച്ചത്. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പേര് മാറ്റം. പുതിയ പേരുകൾ കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് കൈമാറി. വിവാദമായ പേരുകൾ ഒഴിവാക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപായ്ഗുരി സർക്യൂട്ട് ബെഞ്ച് നിർദേശിച്ചിരുന്നു.