തിരുവനന്തപുരത്തും ആലപ്പുഴയിലും കടുത്ത ത്രികോണ മത്സരം;രാജീവ് ചന്ദ്രശേഖർ വേറിട്ട മുഖം:വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ:
തിരുവനന്തപുരത്തും ആലപ്പുഴയിലും കടുത്ത ത്രികോണ മത്സരമാണ് നടക്കുന്നത് എന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. രാജീവ് ചന്ദ്രശേഖറിന്റെ വരവോടെ തിരഞ്ഞെടുപ്പിൽ തിരുവനന്തപൂരത്തിന് വേറിട്ട മുഖമെന്നും വെള്ളാപ്പള്ളി. ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്നും മത്സരഫലം പ്രവചനാതീതമെന്നും പ്രമുഖ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വെള്ളപ്പള്ളി വ്യക്തമാക്കി.
ജനവികാരം എൻ.ഡി.എക്ക് അനുകൂലമെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു . അയോദ്ധ്യ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും രാമ നാമ ജപത്തിലൂടെ ഇന്ത്യ മുഴുവൻ ഒരു തരംഗം സൃഷ്ടിക്കാൻ ബിജെപിക്ക് ആയെന്നും വെള്ളപ്പള്ളി അഭിപ്രായപ്പെട്ടു .
ലോക്സഭാ തിരഞ്ഞെടുപ്പ് മത്സരം പ്രവചനാതീതമെന്നും ആലപ്പുഴയിലേത് ത്രികോണ മത്സരമാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. ശോഭ സുരേന്ദ്രൻ ഈഴവ സ്ഥാനാർഥി ആയതിനാൽ യുഡിഎഫിന്റെ കൂടുതൽ വോട്ട് ശോഭാ സുരേന്ദ്രന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു .