ഇറാൻ ഇസ്രയേലിന് മുന്നറിയിപ്പ് നൽകി
ടെഹ്റാൻ:
ഇസ്രയേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ താല്പര്യങ്ങൾക്കെതിരായി ഇസ്രയേൽ സാഹസികതയ്ക്ക് മുതിരുകയാണെങ്കിൽ പ്രത്യാക്രമണം തൽക്ഷണമുണ്ടാകുമെന്നും അത് അതി ശക്തമായിരിക്കുമെന്നും ഇറാൻ വിദേശമന്ത്രി ഹൊസ്സെയ്ൻ അബ്ദുള്ളാഹിയാൻ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ഇറാനിലേക്കുണ്ടായ ഡ്രോൺ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഇസ്രയേലാണ് ആക്രമണത്തിനു പിന്നിലെന്നതിന് ഇതുവരെ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നും അബ്ദുള്ളാഹിയാൻ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെയാണ് ഇസ്ഫഹാൻ പ്രവിശ്യയിലേക്ക് സ്രോൺ ആക്രമണമുണ്ടായത്.അമേരിക്ക ആക്രമണത്തിൽ ഇടപെട്ടിട്ടില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ വെളിപ്പെടുത്തി.