ഡൽഹി മേയർ തെരഞ്ഞെടുപ്പ് ഇന്ന്
ന്യൂഡൽഹി:
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. അരവിന്ദ് കെജ് രിവാൾ ജയിലിൽ കഴിയവെയാണ് മേയർ തെരഞ്ഞെടുപ്പ്. മഹേഷ് ഖിച്ചി, രവീന്ദ്രർ ഭരദ്വാജ് എന്നിവരാണ് എഎപി സ്ഥാനാർഥികൾ. അവർക്ക് കോൺഗ്രസ്സ് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയെങ്കിലും ലെഫ. ഗവർണ്ണർ ഇതുവരെയും പ്രിസൈഡിങ് ഓഫീസറെ നിയമിച്ചിട്ടില്ല.