സ്ത്രീധന സ്വത്തിന് ഭർത്താവിന് അവകാശമില്ല

ന്യൂഡൽഹി:
സ്ത്രീധനം സ്ത്രീക്ക് മാത്രം അവകാശപ്പെട്ടതാണെന്നും ഭർത്താവിന് അവകാശം ഉന്നയിക്കാനാകില്ലെന്നും ആവർത്തിച്ച് സുപ്രീം കോടതി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരങ്ങളിൽ ഭർത്താവിന് ഭാര്യയുടെ അനുവാദത്തോടെ ഉപയോഗിക്കാം. എന്നാൽ പിന്നീടതവർക്ക് തിരിച്ചു നൽകണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ഭാര്യയ്ക്ക് അച്ഛൻ വിവാഹത്തിന് നൽകിയ 89 പവനും രണ്ടുലക്ഷം രൂപയും ഭർത്താവ് ധൂർത്തടിച്ച് കളഞ്ഞുവെന്ന കേസിലാണ് കോടതിയുടെ പരാമർശം. വിറ്റ സ്വർണ്ണാഭരണങ്ങളുടെ വിലയായി ഭർത്താവ് 11ലക്ഷം രൂപ നൽകണമെന്ന് ആലപ്പുഴ കൂടുoബകോടതി ഉത്തരവിട്ടത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് സുപ്രീം കോടതി കുടുംബ കോടതി ഉത്തരവ് ശരിവച്ചത്.