ഒളിമ്പിക്സിന് ഏഴ് ബാഡ്മിന്റൺ താരങ്ങൾ

 ഒളിമ്പിക്സിന് ഏഴ് ബാഡ്മിന്റൺ താരങ്ങൾ

ന്യൂഡൽഹി:
പി വി സിന്ധു, എച്ച് എസ് പ്രണോയ് ഉൾപ്പെടെ ഏഴ് ബാഡ്മിന്റൺ താരങ്ങൾ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടി. വനിതകളിൽ സിന്ധു പന്ത്രണ്ടാമതാണ്. പുരുഷൻമാരിൽ പ്രണോയ് ഒമ്പതാമതും, ലക്ഷ്യ സെൻ പതിമൂന്നാമതു മാണ്.ഡബിൾസിൽ മൂന്നാം റാങ്കുകാരനായ സാത്വിക് സായ് രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യവും യോഗ്യത നേടി. വനിതാ ഡബിൾസിൾ തനീഷ ക്രസ്റ്റോയും അശ്വനി പൊന്നപ്പയും പാരീസ് ടിക്കറ്റ് സ്വന്തമാക്കിയപ്പോൾ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യത്തിന് യോഗ്യത നേടാനായില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News