അയോധ്യയിലേക്ക് ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവെ

പാലക്കാട്:
ടൂറിസം കേന്ദങ്ങളിലേക്കുള്ള അവധിക്കാല പാക്കേജുകളുമായി ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ഇത്തവണ അവതരിപ്പിക്കുന്നത് അയോധ്യയടക്കമുള്ള ക്ഷേത്രങ്ങളിലേക്കുള്ള യാത്രകൾ.അയോധ്യ, വാരണാസി,പ്രയാഗ് രാജ് തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള ട്രെയിൻ, വിമാന യാത്രാ പാക്കേജുകൾക്കാണ് മറ്റുള്ളവയെക്കാൾ പ്രാധാന്യം.’ ഐആർ സിടിസി ഭാരത് ഗൗരവ് ‘ എന്ന പേരിലാണ് സർവീസ്.അയോധ്യാ പ്രതിഷ്ഠാ സമയത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകൾ റെയിൽവെ റദ്ദാക്കിയിരുന്നു. കൊച്ചുവേളിയിൽ നിന്ന് അയോധ്യ, വാരണാസി എന്നിവിടങ്ങളിലേക്കുള്ള ട്രെയിൻ മെയ് 18 ന് പുറപ്പെട്ട് 25 ന് തിരിച്ചെത്തും.