കോർപ്പറേഷന് കളങ്കം ഉണ്ടാക്കിയ മേയർ മാപ്പ് പറയണം : ബിജെപി

തിരുവനതപുരം :
തിരുവനതപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ട്രാൻസ്‌പോർട് ഡ്രൈവർക്കെതിരെ പറഞ്ഞ ആരോപണങ്ങൾ സി സി ടി വി ദൃശ്യം പുറത്ത് വന്നതോടുകൂടി മേയർ പറഞ്ഞതെല്ലാം കളവാണെന്ന് തെളിഞ്ഞു . സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ നടുത്തളത്തിൽ മുദ്രാവാക്യം ഉയർത്തി പ്രതിഷേധിച്ചു. തലസ്ഥാനത്തെ ജനങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണ് മേയർ നടത്തിയത് എന്ന് ബിജെപി കൗൺസിലർമാർ അഭിപ്രായപ്പെട്ടു. ഭരണപക്ഷവുമായി വാക്കേറ്റം ഉണ്ടായതിനെ തുടർന്ന് യുഡിഎഫ് കൗൺസിലർമാരും കൗൺസിൽ യോഗം ബഹിഷ്കരിച്ചു.
ഈ അവസരത്തിൽ ബിജെപി കൗൺസിലർ അനിൽ ആണ് വിഷയം കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചത്. നഗരസഭയ്ക്ക് മുഴുവൻ അപമാനം ഉണ്ടാകുന്ന സാഹചര്യം ആണ് മേയർ ആര്യ രാജേന്ദ്രന്റെ ഇടപെടൽ മൂലം ഉണ്ടായത്. ആര്യ രാജേന്ദ്രൻ മേയർ പദവി ദുരുപയോഗം ചെയ്യുകയാണ്. കോർപ്പറേഷന് കളങ്കം ഉണ്ടാക്കിയ മേയർ മാപ്പ് പറയണം എന്നും ബിജെപി കൗൺസിലർ അനിൽ വ്യക്തമാക്കി.