ഡ്രൈവർ യദു വിന്റെ പിറകെ നടന്നു വേട്ടയാടി ഉപദ്രവിക്കരുത്. ജീവിച്ചു പോട്ടെ അയാളും കുഞ്ഞും:ദേശിയ ജനത പാർട്ടി

യദു –മേയർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ദേശിയ ജനത പാർട്ടി (RLM) പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ
മേയർ ഡ്രൈവർ യദു വിഷയത്തിന്റെ ശരി തെറ്റുകൾ തീരുമാനിക്കാൻ ദേശീയ ജനതാ പാർട്ടി തയ്യാറാവുന്നില്ല. അതെല്ലാം കോടതി തീരുമാനിക്കട്ടെ ഡോ. ബിജു കൈപ്പാരെടൻ പറഞ്ഞു.
മേയറുടെ പത്തിലൊന്നു പോലും വരുമാനമില്ലാത്ത ഒരു താൽക്കാലിക ജീവനക്കാരനാണ് യദു. മേയറുടെ വീട്ടിൽ പണിക്ക് വരുന്ന കല്പണിക്കാരന് ദിവസം 1200 രൂപ കൊടുക്കണം.
യദുവിന് ഈ തീപ്പൊരി ചൂടിൽ ഒരു ദിവസം വണ്ടി ഓടിച്ചാൽ കിട്ടുന്നത് വെറും 640 രൂപയാണ്. അതും പണിയുള്ളപ്പോൾ മാത്രം. മേയറുടേതുപോലെ എടുത്തു കാണിക്കാൻ ഒരു പദവിയുമില്ല അവന്, ആ മുഷിഞ്ഞ നീല കുപ്പായമേയുള്ളു.
നമ്മെക്കാൾ വലിയവരോട് കൊമ്പ് കോർക്കുന്നതിൽ ഒരു ത്രില്ലും വീരസ്യവുമൊക്കെയുണ്ട്.
പക്ഷേ നമ്മെക്കാൾ ചെറിയവരോട് നാം എങ്ങനെ പെരുമാറുന്നു എന്നതാണ് നമ്മുടെ മാന്യതയുടെയും അന്തസ്സിന്റെയും പക്വതയുടേയും അളവുകോൽ.
അക്കാര്യം മേയറും മേയറുടെ അഹന്തക്കു കൈ കൊട്ടുന്ന CPM-കാരും ഓർക്കുന്നത് ഒരു ഇടതുപാർട്ടി എന്ന നിലയിൽ അവർക്കു നല്ലതാണ്.
ഇനിയും അയാളെ പിറകെ നടന്നു വേട്ടയാടി ഉപദ്രവിക്കരുത്. ജീവിച്ചു പോട്ടെ അയാളും കുഞ്ഞും എന്നും ഡോ.ബിജു കൈപ്പാറേടൻ പറഞ്ഞു.