വാരചിന്ത/പ്രവീൺ ഒടുവിൽ എല്ലാവരും ഉണർന്നു. പുരാണങ്ങളിൽ വായിച്ചും കേട്ടുമറിഞ്ഞിട്ടുള്ള കുംഭകർണ്ണനെ പോലും തോൽപ്പിക്കാൻ കഴിയാവുന്ന തരത്തിലുള്ള മാനുഷ ജന്മങ്ങളുടെ ഒരു നാടാണ് നമ്മുടേതെന്ന് അടിവരയിട്ട് ഉറപ്പിക്കും പോലെ അവർ ഉണർന്നു-15 വർഷങ്ങൾക്കു ശേഷം.ഈ കാലയളവ് എടുത്തു പറയാൻ കാരണം. ഒരു പക്ഷത്തിനും പരസ്പരം കുറ്റം പറയാൻ അവകാശമില്ല എന്ന് ചൂണ്ടിക്കാണിക്കാൻ വേണ്ടി മാത്രമാണ്. ഈ കാലയളവിനുള്ളിൽ മലയാളികൾ അനുഭവിക്കാൻ വിധിക്കപ്പെട്ടിട്ടുള്ള രണ്ടു കക്ഷികളുടെയും ഭരണം കടന്നുപോയിട്ടുണ്ട്. അന്നൊന്നും ഈ തേവലക്കര സ്കൂളിന് മുകളിലൂടെ കടന്നുപോകുന്ന ഹൈ വോൾട്ടേജ് […]Read More
വാരചിന്ത/പ്രവീൺ വിശ്വസിച്ച പ്രസ്ഥാനത്തിൻറെ ഭരണതണലിൽ, പഠിച്ച ശാസ്ത്രത്തിൻറെ മികവുന്നതിയിൽ, ദിനംതോറും പാവപ്പെട്ട ഒരു മുഖത്തെങ്കിലും ആശ്വാസപുഞ്ചിരി കാണണമെന്ന ആഗ്രഹത്തിൽ തൻറെ കടമ കൃത്യതയോടെ നിർവഹിക്കുമ്പോൾ ഒരിക്കൽപോലും ആ ഡോക്ടർ ചിന്തിച്ചു കാണില്ല ജീവിതത്തിൽ എപ്പോഴെങ്കിലും ഇതുപോലൊരു പൊള്ളുന്ന തുറന്നുപറച്ചിലുകൾ നടത്തേണ്ടി വരുമെന്ന്…അതിനു മുൻപ് ഒരുപാട് ആലോചിച്ചിട്ടുണ്ടാകും,അതിൻറെ പ്രത്യാഘാതങ്ങൾ വരുത്തിവയ്ക്കാൻ പോകുന്ന വിനകളെക്കുറിച്ച്-എന്നിട്ടും തുറന്നു പറയേണ്ടി വന്നു. മകൻറെ പ്രായമുള്ള നിരാലംബനായ ഒരു കുട്ടിയുടെ ചികിത്സ മുടങ്ങിയപ്പോൾ. അതിന് അദ്ദേഹം ഹൃദയം കൊണ്ട് നൽകിയ ഒരു വിശേഷണമുണ്ട്- പ്രൊഫഷണൽ […]Read More
അവകാശികൾ തിരഞ്ഞുവരാതെ ചിതറിക്കിടക്കുന്ന പാദരക്ഷകളുടെ ചിത്രം, അടക്കിപ്പിടിച്ച ഒരു തേങ്ങലോടെ മാത്രമേ കാണാൻ കഴിയൂ…അത്രമാത്രം ഹൃദയഭേദകമായിരുന്നു ആ കാഴ്ച. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഗേറ്റിനു മുൻപിലെ കാഴ്ച…ആരും വരില്ല എന്ന ഉറപ്പോടെ ധൃതിയിൽ അവിടെയെല്ലാം വൃത്തിയാക്കുന്ന കാഴ്ച… ഒരു സ്ത്രീയും കുഞ്ഞുമുൾപ്പെടെ 11 പേരുടെ ആവേശത്തെയും ആഹ്ലാദത്തെയും എന്നെന്നേക്കുമായി ശ്വാസം മുട്ടിച്ച് ഇല്ലാതാക്കിയ ഒരു ദിനത്തിൻറെ ബാക്കി ചിത്രം.ഒരു വല്ലാത്ത ദുരന്തം. ഒരുപാട് ആർത്തുല്ലസിച്ച് ആഹ്ലാദിച്ച് ആഘോഷിച്ചു ഒടുവിൽ തളർന്ന് എന്നാൽ വലിയ സന്തോഷത്തോടെ സ്വന്തം വീടുകളിൽ […]Read More
മധുവിനെ മറക്കാൻ കഴിയുമോ ആർക്കെങ്കിലും?ഒരുപിടി അരിയും കുറച്ചു മുളകും ഒരു തോർത്തുമുണ്ടിൽ പൊതിഞ്ഞെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, ഒരു കൂട്ടം മാന്യ മുഖങ്ങൾ വളഞ്ഞു വെച്ച് കെട്ടിയിട്ട് വിചാരണ ചെയ്ത് മർദ്ദിച്ചു കൊലപ്പെടുത്തിയ ആ പാവം മനുഷ്യനെ!?കാട്ടിൽ ജനിച്ചു വീണ് അവിടെ പിച്ചവെച്ച് കാടിൻറെ ഭംഗിയും കാട്ടാറിന്റെ സംഗീതവും കേട്ടുവളർന്ന് എപ്പോഴോ, വിശപ്പ് സഹിക്കാനാവാതെ കാടിറങ്ങിവന്ന ആ പാവം മനുഷ്യൻറെ മുഖവും, ആ കണ്ണുകളിലെ ഭയവും, ഉണങ്ങിഒട്ടിയ വയറിൻറെ ചിത്രവും മനസാക്ഷി മരവിക്കാത്ത ഒരാൾക്കും മറക്കാനാവില്ല.ആവശ്യത്തിൽ കൂടുതൽ വിഭവങ്ങൾ […]Read More
–നിനച്ചിരിക്കാതെ എത്തുന്ന പ്രകൃതി ദുരന്തങ്ങൾക്കു മുൻപിൽ നിസ്സഹായരായി കണ്ണുനീർ വറ്റാതെ ജീവിക്കുന്നവരാണ് നമ്മൾ മലയാളികൾ.ഓരോ ദുരന്തവും ഓരോ പാഠമാണ്- മനുഷ്യനിർമ്മിതവും അല്ലാത്തവയും.മഴ കനക്കുന്നു…കാലവർഷം വന്നെത്തി-പതിനാറു വർഷങ്ങൾക്കു ശേഷം വളരെ നേരത്തെ…ഒരു ചോദ്യം ഉയർന്നു വരുന്നു.ആരോടാണ് നാം പോരാടേണ്ടത്.?പല രീതിയിൽ ഈ ചോദ്യത്തെ നമുക്ക് വ്യാഖ്യാനിക്കാം.ഉത്തരങ്ങൾ പലതാണ്.എല്ലാ തരത്തിലുള്ള വ്യാഖ്യാനങ്ങൾ വന്നാലും, ഒടുവിൽ ആത്യന്തികമായി ഒരേ ഒരു ഉത്തരം മാത്രം…അതെ, നമ്മൾ പോരാടേണ്ടത് പ്രകൃതിയോടാണ്, പ്രകൃതി ദുരന്തങ്ങളോടാണ്-ലോക ചരിത്രം പരിശോധിച്ചാൽ പ്രകൃതിയോട് പട വെട്ടി വിജയിച്ചു മുന്നേറുന്ന ഒരുപാട് […]Read More
ഒരു പേരിലുണ്ട് എല്ലാം-അത്രമാത്രം അർത്ഥവത്തായ മഹത്തരമായ, കരുതലിന്റെയും ഒത്തൊരുമയുടെയും, നിശ്ചയദാർഢ്യത്തിന്റെയും തിരിച്ചടിയുടെയും, കുടുംബ സ്നേഹത്തിന്റെയും രാജ്യസ്നേഹത്തിന്റെയും അഭിമാനം തുടിക്കുന്ന മിഷന് നൽകിയ പേര്… എത്രകാലം കഴിഞ്ഞാലും എത്ര തലമുറകൾ മാറി വന്നാലും എന്നും ചരിത്രത്തിൻറെ താളുകളിൽ ലോകത്തിന് ഇന്ത്യ എന്ന മഹാരാജ്യം കാണിച്ചുകൊടുത്ത കുടുംബം എന്ന പരിപാവന സത്യത്തിന്റെ മാതൃ-സഹോദരി സഹനത്തിന്റെ എരിഞ്ഞടങ്ങാത്ത കനലായി ഒരു ഓർമ്മപ്പെടുത്തലായി എന്നും നിലനിൽക്കും ഈ പേര്…ഒരു ഭരണകൂടം എങ്ങനെയാവണം തന്റെ ജനങ്ങളെ ചേർത്തുപിടിക്കേണ്ടതെന്നും, തലയുയർത്തി നിൽക്കാൻ പ്രാപ്തരാക്കേണ്ടതെന്നും ലോകത്തിനു മനസ്സിലാക്കി […]Read More