പത്തനംതിട്ട: പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി (Avian Influenza) സ്ഥിരീകരിച്ച സാഹചര്യത്തിൽ വളർത്തുപക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയുടെ വിപണനത്തിനും ഉപയോഗത്തിനും കർശന നിരോധനം ഏർപ്പെടുത്തി. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രോഗം സ്ഥിരീകരിച്ച പ്രഭവകേന്ദ്രങ്ങളിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങളെ സർവയലൻസ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന നിയന്ത്രണങ്ങൾ: പക്ഷി ഉൽപ്പന്നങ്ങളുടെ കടത്തലും കൈമാറ്റവും ഈ കാലയളവിൽ അനുവദിക്കില്ല. രോഗലക്ഷണങ്ങൾ കണ്ടാലോ പക്ഷികൾ […]Read More
ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമെയ്നി കോമയിൽ എന്ന് റിപ്പോർട്ട്. ആരോഗ്യനില അതീവ ഗുരുതരം എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 85 കാരനായ ഇദ്ദേഹത്തിന്റെ പകരക്കാരനെ തെരഞ്ഞെടുക്കാനുള്ള ശ്രമങ്ങൾ ഇറാനിൽ തുടങ്ങിയിട്ടുണ്ട്. 1989 ലാണ് ഇറാൻ പ്രസിഡന്റ് ആയിരുന്ന അലി ഖമയിനി അയത്തുള്ളയായി ചുമതലയേറ്റത്. മിഡിൽ ഈസ്റ്റിൽ ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്റെ ഭരണാധിപ സ്ഥാനത്തിരുന്ന വ്യക്തിയാണ് അദ്ദേഹം. താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അയത്തുള്ള സ്ഥാനത്തേക്ക് മറ്റൊരാൾ വരണം എന്ന് അലി ഖമെയ്നി ആഗ്രഹിച്ചിരുന്നു എന്നും […]Read More
ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും കർഷക ആത്മഹത്യ. തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വിഷം കഴിച്ച നിലയിലായിരുന്നു പ്രസാദിനെ കണ്ടത്തിയത്. ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. പിആര്‍എസ് വായ്പയില്‍ സര്‍ക്കാര്‍ കുടിശിക വരുത്തിയത് തിരിച്ചടിയായെന്നും തന്റെ മരണത്തിന് സര്‍ക്കാര്‍ ഉത്തരവാദിയാണെന്നും സൂചിപ്പിച്ചാണ് പ്രസാദ് […]Read More
