കൊച്ചി: മലയാളത്തിലെ ആദ്യ 200 കോടി ചിത്രമാണെന്ന് അവകാശപ്പെടുന്ന മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാണത്തിന് ഏഴു കോടി രൂപ മുതൽ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ് പ്രകാരം എറണാകുളം മരട് പൊലീസ് അന്വേഷണം നടത്തിയത്. ആദ്യം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകൾ പൊലീസ് ശേഖരിക്കുകയും ചെയ്തു. ഇതിൽനിന്നാണ് ചിത്രത്തിന്റെ […]Read More
മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നതും ബഹുമതി കരസ്ഥമാക്കുന്നതും കാൻ ഫിലിം ഫെസ്റ്റിവലിലെ ലെ ഗ്രാൻഡ് പിക്സ് പുരസ്കാരം കരസ്ഥമാക്കി പായൽ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്”. ആദ്യമായാണ് ഒരു ഇന്ത്യൻ വനിതയുടെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നത്. ഈ ചരിത്ര നേട്ടത്തിൽ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നിമിഷം കൂടിയാണ്. മലയാളത്തിൽ നിന്നുള്ള അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭാ, […]Read More
ഷോർട്ട് ഫിലിം ഫെസ്റ്റിവൽ തിരുവനന്തപുരം:ലോകപരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെയ് നബിൾ ഡെവലപ്പ്മെന്റ് ആൻഡ് ഗവേണൻസ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കും. പ്രാദേശിക പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും പരമാവധി നാല് മിനിറ്റ് ദൈർഘ്യമുള്ള എൻട്രികൾ ജൂൺ 5 വരെ അയയ്ക്കാം. പരിസ്ഥിതിദിന വാരാചരണത്തിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും സമ്മാനം നൽകുയും ചെയ്യും. ഫോൺ: 8301870991.Read More
ചിത്രത്തിൻ്റെ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവർക്കെതിരെ വക്കീൽ നോട്ടീസ് മലയാളത്തിൽ വലിയ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയിസിനെതിരെ സംഗീത സലംവിധായകനും രാജ്യസഭാ എംപിയുമായ ഇളയരാജ. ചിത്രത്തിൻ്റെ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവർക്കെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. കമൽഹാസൻ നായകനായ ഗുണ എന്ന ചിത്രത്തിനായി ഇളയരാജ ചിട്ടപ്പെടുത്തിയ ‘കൺമണി അൻപോട് കാതലാ’ എന്ന ഗാനം ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ ഉപയോഗിച്ചുവെന്നായിരുന്നു വക്കീൽ നോട്ടീസിൽ പറയുന്നത്. പകർപ്പവകാശ ലംഘനം ക്ലെയിം […]Read More
തിരുവനന്തപുരം:മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് സമ്മാനമായി കിരീടം പാലം സിനി ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി.വെള്ളായണിയിലെ കിരീടംപാലം സംസ്ഥാനത്തെ ആദ്യ സിനിടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സിനിമയിലെ നാസറിന്റെ ചായക്കടയെ ഓർമ്മപ്പെടുത്തുന്ന ‘നാസർ കഫേ’ എന്ന പേരിൽപേരിൽ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചായക്കട, സിനിമയിലെ കഥാപാത്രങ്ങളുടെ രൂപമുള്ള സെൽഫി പോയിന്റ്, വെള്ളായണി കായൽ കാഴ്ചകൾ ആസ്വദിക്കുന്നതിന് സന്ദർശകർക്ക് ഇരിപ്പിടം, വിശ്രമ കൂടാരങ്ങൾ, ശൗചാലയങ്ങൾ എന്നിവയും ഒരുക്കും. ഒന്നരക്കോടി രൂപയുടെ പദ്ധതിയാണ് […]Read More
‘ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം’; ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമായി ഒരുങ്ങിക്കഴിഞ്ഞെന്ന് മന്ത്രി
മലയാള സിനിമയുടെ താര രാജാവിന്റെ 64 ആം പിറന്നാൾ ദിനമാണ് ഇന്ന്. പിറന്നാള് ദിനത്തിൽ തങ്ങളുടെ പ്രിയ താരത്തിന് ജന്മദിനാശംസ നേർന്ന് ആരാധകർ എത്തി തുടങ്ങി. മാഷപ്പ് വീഡിയോകളും ആശംസാ വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. മോഹൻലാൽ നായകനായ ചിത്രം കിരീടത്തിലെ ശ്രദ്ധേയമായ ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കിരീടം സിനിമയ്ക്കൊപ്പം മലയാളികളുടെ മനസ്സിൽ പതിഞ്ഞതാണ് ആ പാലവും. മോഹൻലാലിൻ്റെ 64 ആമത് പിറന്നാൾ […]Read More
വട്ടിയൂർക്കാവ്:വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ഏഴാമത്തെ ഹൈടെക് ബസ് ഷെൽട്ടർ തുറന്നു. ശാസ്തമംഗലം പൈപ്പിൻമൂട് ജങ്ഷനിലെ ഷെൽട്ടർ വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. എഫ്എം, റേഡിയോ, ഫ്രീ വൈ ഫൈ, മൊബൈൽ ഫോൺ ചാർജിങ്, മാഗസിൻ സ്റ്റാൻഡ്, സുരക്ഷാ ക്യാമറ എന്നിവ ഉൾപ്പെടുന്നതാണ് കാത്തിരിപ്പുകേന്ദ്രം. സിഇആർ ഫണ്ട് വിനിയോഗിച്ച് അടുത്തിടെ നവീകരിച്ച പൈപ്പിൻമൂട് പാർക്കിൽ കുടിവെള്ള കിയോസ്കും സജ്ജമാക്കി.വി കെ പ്രശാന്ത് എംഎൽഎ യുടെ നിർദ്ദേശപ്രകാരം പരസ്യസ്ഥാപനമായ ദിയ അഡ്വർടൈസേഴ്സാണ് കാത്തിരിപ്പുകേന്ദ്രത്തിന്റെ രൂപകല്പനയും നിർമാണവും നിർവഹിച്ചതു്. […]Read More
നിധിഷ് കെ.ടി.ആർ. സംവിധായകൻ ഈജിത്ത് സുകുമാരൻ, സൈജു കുറുപ്പ് അജു വർഗീസ് കേന്ദ്ര കഥാപാത്രങ്ങളാകുന്നു .ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് കാലൻ്റെ തങ്കക്കുടം.ചിത സംയോജകനായ നിധീഷ്.കെ.ടി.ആർ. ആണ് ഈ ചിത്രം തിരക്കഥയും ചിത്രസംയോജനവും നിർവുനിച്ച് സംവിധാനം ചെയ്യുന്നത്.പൂർണ്ണമായും കോമഡി എൻ്റർടൈനറായി അവതരിപ്പിക്കുന്ന. ഈ .ചിത്രത്തിൽഇന്ദ്രജിത്ത് സുകുമാരൻ, സൈജുക്കുറുപ്പ്. അജു വർഗീസ്, വിജയ് ബാബു,ഇന്ദ്രൻസ് . ജോണി ആൻ്റെണി ഗ്രിഗറി . രമേഷ് പിഷാരടി, ജൂഡ് ആൻ്റണി ജോസഫ്, ഷാജു ശ്രീധർ, […]Read More
സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷാനവാസ്. കെ. ബാവാ ക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി – എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.ഈ ചിത്രം ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നുനഗരത്തിൽ അവിചാരിതമായി എത്തുന്ന കഥാപാത്രങ്ങളുടെ കഥ പറയുന്ന ഈ ചിത്രംഏറെ ത്രില്ലറോടെ അവതരിപ്പിക്കുന്നു.ഹക്കിം ഷാ പ്രിയംവദ കൃഷ്ണാ പൂർണ്ണിമാ ഇന്ദ്രജിത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.രഘുനാഥ് പലേരിയുടെ തിരക്കഥയാണ് […]Read More
