ഫ്ലാഷ്ബാക്ക് ഓർമ്മയുണ്ടോ ഈ പാലം? ഇത് നമ്മുടെ ആദ്യത്തെ തിരുവല്ലം പാലം. ഒരു ചരിത്രം തന്നെ ഇതിനു പിന്നിലുണ്ട്. രാജഭരണക്കാലത്ത് ബ്രിട്ടീഷ് എൻജിനീയർമാരുടെ മേൽനോട്ടത്തിൽ നിർമ്മിയ്ക്കപ്പെട്ടതാണ് ഇത്. ഇന്നത്തെ പാലങ്ങളുടെ അടിയിലുള്ളതുപോലെ കൂറ്റൻ ബീമുകളും സ്പാനുകളും [കോൺക്രീറ്റ് കൊണ്ടുള്ള താങ്ങുകൾ] ഒന്നുമില്ല.വലിയ കുഴലിൻ്റെ ആകൃതിയിലുള്ള, ലോഹം കൊണ്ടുള്ള തൂണുകളിന്മേൽ ആണ് പാലം നിലകൊണ്ടിരുന്നത്. ആ തൂണുകൾക്കു മുകളിൽ നെടു നീളത്തിൽ പാളംപോലെയുള്ള ഇരുമ്പ് ബീമുകൾ. ഈ തൂണുകളും ഇരുമ്പ് ബീമുകളും തമ്മിൽ നട്ടും ബോൾട്ടും വച്ച് ഉറപ്പിച്ചിരുന്നു. […]Read More