തിരുവനന്തപുരം: നീണ്ടനാളായുള്ള തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തിൽ ജനുവരി 13 മുതൽ അധ്യാപന പ്രവർത്തനങ്ങൾ പൂർണ്ണമായും ബഹിഷ്കരിച്ചുകൊണ്ട് സമരം ആരംഭിക്കും. സമരത്തിന്റെ പ്രധാന ഘട്ടങ്ങൾ: ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, കുടിശ്ശികയുള്ള ഡി.എ (DA) അനുവദിക്കുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കുക എന്നിവയാണ് ഡോക്ടർമാരുടെ പ്രധാന ആവശ്യങ്ങൾ. കഴിഞ്ഞ നവംബറിൽ […]Read More
ആരോഗ്യം: പ്രമേഹവും ഉയർന്ന കൊളസ്ട്രോളും ഇന്ന് ഏത് പ്രായക്കാരിലും കണ്ടുവരുന്ന പ്രധാന ജീവിതശൈലി രോഗങ്ങളാണ്. പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ ഇവ ‘നിശബ്ദ കൊലയാളി’കളായി അറിയപ്പെടുന്നു. എന്നാൽ നമ്മുടെ കണ്ണുകൾ പരിശോധിക്കുന്നതിലൂടെ ഈ രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കണ്പോളകളിലെ മഞ്ഞപ്പാടുകൾ (സാന്തെലാസ്മ) കണ്പോളകളിലോ അവയുടെ ഉള്ളിലെ മൂലകളിലോ മഞ്ഞയോ ഇളം വെളുപ്പോ നിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നത് രക്തത്തിലെ ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണമാകാം. ഹാർവാർഡ് മെഡിക്കൽ സ്കൂളിന്റെ പഠനങ്ങൾ പ്രകാരം ഇതിനെ ‘സാന്തെലാസ്മ’ (Xanthelasma) […]Read More
ശരീര സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്ന പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം (Neck Pigmentation). മുഖത്തിന് നൽകുന്ന പരിഗണന കഴുത്തിന് നൽകാത്തതിനാലോ, അല്ലെങ്കിൽ മറ്റ് ആരോഗ്യപരമായ കാരണങ്ങളാലോ ഈ ഭാഗത്തെ കറുപ്പ് നിറം പലരിലും ആത്മവിശ്വാസം കുറയ്ക്കുന്നതിനും ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കുന്നതിൽ നിന്ന് പിന്മാറുന്നതിനും കാരണമാകാറുണ്ട്. എന്നാൽ, ഇനി ഈ വിഷയത്തിൽ അധികം ആശങ്ക വേണ്ട. വിലകൂടിയ ക്രീമുകളോ, ചെലവേറിയ ചികിത്സകളോ കൂടാതെ തന്നെ നമ്മുടെ വീടുകളിലെ അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമായ പ്രകൃതിദത്ത […]Read More
രമണിക .ഇന്നത്തെ വാരചിന്തയിൽ ആരോഗ്യ മേഖലയിലെ അനാസ്ഥകളുടെ ആവർത്തനങ്ങളെ കുറിച്ചു ചർച്ചചെയ്യാം. വയറിനുള്ളിൽ കത്രിക മറന്നുവച്ചത് മുതൽ, പ്രസവശേഷം അണുബാധ മൂലം മരിച്ച ശിവപ്രിയ വരെ…നമ്മളെ ഓരോരുത്തരെയും വേദനിപ്പിക്കുന്നു ആരോഗ്യമേഖലയിലെ അനാസ്ഥയാണ് ഇന്ന് കേരളത്തെ ചോദ്യം ചെയ്യുന്നത്.“കേരളം ആരോഗ്യ രംഗത്ത് ഒന്നാമത്” എന്ന് അഭിമാനത്തോടെ പറയുമ്പോഴും, ജനങ്ങളുടെ ജീവൻ തന്നെ പണയം വയ്ക്കപ്പെടുകയാണ്. ഹർഷീനയുടെ വയറ്റിൽ കത്രിക മറന്ന സംഭവം മുതൽ തുടങ്ങി,തൊടുപുഴയിലെ വിനോദ്, ശിവപ്രിയ, സുമയ്യ, ആലപ്പുഴയിലെ കുഞ്ഞ്, എല്ലാം…ഓരോ മരണവും അനാസ്ഥയുടെ കഥ പറയുന്നു.ജീവൻ […]Read More
പ്ലെക്ട്രാന്തസ് അംബോയിനിക്കസ് എന്നും കർപൂരവള്ളി എന്നും അറിയപ്പെടുന്നു. ഈ സസ്യത്തിന് ധാരാളം രോഗശാന്തി ഗുണങ്ങൾ ഉള്ളതിനാൽ കേരളത്തിൽ ഇത് വളരെ പ്രചാരത്തിലുണ്ട്. ദക്ഷിണേന്ത്യയിലെ ആളുകൾ പറയുന്നത് നിങ്ങൾക്ക് കുട്ടികളുണ്ടെങ്കിൽ, വീട്ടിൽ പനിക്കൂർക്ക വളർത്തണമെന്നാണ്. പാരമ്പര്യം പറയുന്നത് ഈ സസ്യം രോഗികളായ കുട്ടികൾക്ക് ഏറ്റവും മികച്ചതും സാധാരണയായി ഉപയോഗിക്കുന്നതുമായ പ്രകൃതിദത്ത മരുന്നുകളിൽ ഒന്നാണ് എന്നാണ്. പനികൂർക്ക അതിന്റെ ഔഷധ ഗുണങ്ങൾ കാരണം വളരെ പ്രചാരമുള്ള ഒരു പ്രകൃതിദത്ത സസ്യമാണ്. വിവിധ ആരോഗ്യ ഗുണങ്ങളുള്ളതിനാൽ പലരും പനികൂർക്ക ഇല ദൈനംദിന […]Read More
ന്യൂഡൽഹി: മധ്യപ്രദേശിലെ ചുമ മരുന്ന് ദുരന്തവുമായി ബന്ധപ്പെട്ട് കോൾഡ്രിഫ് കഫ് സിറപ്പ് നിർമാണ കമ്പനിയായ ശ്രേഷൻ ഫാർമ കമ്പനി ഉടമ ജി രംഗനാഥൻ അറസ്റ്റില്. ഒളിവിലായിരുന്ന ജി രംഗനാഥനെ ചെന്നൈ പൊലീസിന്റെ സഹായത്തോടെ മധ്യപ്രദേശ് പൊലീസാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലർച്ചെയാണ് ഇയാളെ ചെന്നൈയില് വച്ച് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കാഞ്ചീപുരം ജില്ലയിലെ സുങ്കുവർ ചത്രത്തിൽ പ്രവർത്തിക്കുന്ന ശ്രീസെൻ ഫാർമ എന്ന യൂണിറ്റ് നിർമിക്കുന്ന ‘കോൾഡ്രിഫ്’ ചുമ സിറപ്പ് കഴിച്ച് മധ്യപ്രദേശിലെ വിവിധ ജില്ലകളിലായി […]Read More
തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന് നൽകി തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജ്യണൽ കാൻസർ സെന്ററിൽ(ആർസിസി) തലച്ചോറിൽ കാൻസർ ബാധിച്ച രോഗികൾക്ക് മരുന്നു മാറി നൽകി. ശ്വാസകോശ കാൻസറിനുള്ള കീമോതെറാപ്പിയുടെ ഗുളികകളാണ് രോഗികൾക്ക് മാറി നൽകിയത്. മരുന്നിന്റെ പാക്കിങ്ങിൽ കമ്പനിക്ക് വന്ന പിഴവാണ് മരുന്നുകൾ മാറി നൽകാനിടയാക്കിയത്. 2130 കുപ്പികളിൽ 2125 കുപ്പികളും വിതരണം ചെയ്തതിനു ശേഷമാണ് മരുന്ന് മാറിയ സംഭവം തിരിച്ചറിഞ്ഞത്. ടെമോസോളോമൈഡ് 100 എന്ന മരുന്നിന്റെ പാക്കറ്റിൽ എറ്റോപോസൈഡ് എന്ന മരുന്നായിരുന്നു ഉണ്ടായിരുന്നത്. മരുന്ന് മാറിയകാര്യം […]Read More
തിരുവനന്തപുരം: യുവജനങ്ങൾക്കിടയിൽ അപ്രതീക്ഷിതമായ ഹൃദയസ്തംഭന മരണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സിപിആർ പരിശീലനം നൽകുകയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും വേണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ അടിയന്തരമായി നൽകേണ്ട കാർഡിയോ പൾമണറി റീസസിറ്റേഷൻ (സിപിആർ) പോലുള്ള ജീവൻരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് സർക്കാരിനോട് കെജിഎംഒഎ ആവശ്യപ്പെട്ടു. ദാരുണമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ഹൈസ്കൂളുകളിലും ഹയർ സെക്കണ്ടറി സ്കൂളുകളിലും കോളേജുകളിലും സിപിആർ ഒരു നിർബന്ധിത വിഷയമാക്കി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക. വിവിധ മേഖലകളിലുള്ളവർക്കായി സിപിആർ […]Read More
Video linkRead More
