തിരുവനനന്തപുരം:സങ്കീർണമായ ശസ്ത്രക്രിയകൾ അതീവ സൂഷ്മതയോടെ ചെയ്യാൻ കഴിയുന്ന റൊബോട്ടിക് ശസ്ത്രക്രിയ തിരുവനന്തപുരം ആർസിസിയിൽ പ്രവർത്തന സജ്ജമായി. താക്കോൽ ദ്വാര ശസ്ത്രക്രിയയേക്കാൾ ചെറിയ മുറിവായതിനാൽ വേദന കുറയും. വൃക്ക, മൂത്രസഞ്ചി, ആമാശയം, വായ, കഴുത്ത് എന്നിവിടങ്ങളിൽ ഫലപ്രദമായി ശസ്ത്രക്രിയ നടത്താം. കൈകൾക്ക് എത്താൻ കഴിയാത്ത ഭാഗങ്ങളിലും അനായാസമെത്താൻ റൊബോട്ടിക് ശസ്ത്രക്രിയക്ക് കഴിയും.കണ്ണുകൊണ്ട് കാണുന്നതിനേക്കാൾ വ്യക്തമായ ത്രീഡി കാഴ്ചകളാണ് റൊബോട്ട് സർജന് നൽകുന്നതു്. ജനുവരി 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ ആർസിസയിൽ ശസ്ത്രക്രിയ യൂണിറ്റ് ഉദ്ഘാടനം ചെയ്യും.Read More
തിരുവനന്തപുരം:ആർദ്രം മിഷന്റെ ഭാഗമായി വയോജന സംരക്ഷണത്തിനും പാലിയേറ്റിവ് കെയറിനും പ്രാധാന്യം നൽകുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് ക്ലിനിക്കുകൾ ആരംഭിക്കുന്നു.വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ് ജറിയാടിക്സ് ക്ലിനിക്ക്. നിലവിൽ മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് രോഗികളെ ജനറൽ മെഡിസിൻ വിഭാഗത്തിലാണ് ചികിത്സിക്കുന്നത്. അൽഷിമേഴ്സ്, പാർക്കിൻസൺസ്, ഓസ്റ്റിയോപെറോസിസ് തുടങ്ങിയ അവസ്ഥകളിൽ പ്രത്യേക പരിചരണം ആവശ്യമാണ്. ഫിസിയോ തെറാപ്പിയും റീഹാബിലിറ്റേഷനും ഇതിന്റെ ഭാഗമാണ്. ഇതിനായി പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ എന്നിങ്ങനെ ഓരോ തസ്തിക വീതവും രണ്ട് സീനിയർ റെസിഡന്റ് തസ്തികയും […]Read More
തിരുവനന്തപുരം:സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ക്രിട്ടിക്കൽ കെയർ മെഡിസിൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിക്കും. അതി സങ്കീർണ്ണ രോഗമുള്ളവരെ ചികിത്സിക്കുന്ന സമ്പ്രദായമാണ് സിസിഎം. ഹൃദയാഘാതം, സ്ട്രോക്ക്, ശ്വാസകോശ അണുബാധ, അവയവ പരാജയം, മസ്തിഷ്ക രോഗം, ക്യാൻസർ, ട്രോമാ കെയർ തുടങ്ങി തീവ്ര പരിചരണത്തിനായി ഐസിയുവിൽ എത്തുന്നവർക്ക് സിസിഎം ഗുണകരമാകും.അത്യാധുനിക വെന്റിലേറ്റർ മാനേജ്മെന്റ്, രക്തസമ്മർദ്ദനിയന്ത്രണം, അഡ്വാൻസ്ഡ് ഹീമോഡൈനാമിക് മോണിറ്ററിങ്, കരളിന്റെപ്രവർത്തനം എന്നിവയെല്ലാം സിസിഎംൽ ഉൾപ്പെട്ടിരിക്കുന്നു.ഇതിനായി അസോസിയേറ്റ് പ്രൊഫസറും അഞ്ച് സീനിയർ റസിഡന്റ് തസ്തികയും സൃഷ്ടിച്ചിട്ടുണ്ട്.അതോടൊപ്പം ക്രിട്ടിക്കൽ കെയർ മെഡിസിനിൽ […]Read More
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കൊറോണ വൈറസിന്റെ പുതിയ വകഭേദം ജെൻഎൻ1 കേരളത്തിൽ കണ്ടെത്തി.ജനിതക ശ്രേണീകരണ പരിശോധനയിലൂടെയാണ് പുതിയ വൈറസിനെ കണ്ടെത്തിയത്. സംസ്ഥാനത്ത് പരിശോധന ശക്തമായതിനാൽ ധാരാളം പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ജെഎൻ1 കടുത്ത അപകടകാരിയല്ലെന്ന് ആരോഗ്യവുപ്പ് ഡയറക്ടർ ഡോ.കെ ജെ റീന പറഞ്ഞു. നിലവിൽ അൻപതിലധികം വകഭേദങ്ങൾ കൊറോണ വൈറസിനുണ്ടെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്.ജനിതക പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമായ ഇന്ത്യൻ സാർസ്കോവ് – 2 ജിനോമിക്സ് കൺസോർഷ്യം (ഇൻസാകോഗ്) തിരുവനന്തപുരം സ്വദേശിനിയുടെ സാമ്പിളിലാണ് പുതിയ വകഭേദം […]Read More
പാലക്കാട്: പാലക്കാട് തച്ചംപാററ സെന്റ്ഡൊമനിക്സ് സ്കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയി തിരികെയെത്തിയ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 25 ഓളം വിദ്യാർത്ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ടു വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. 225 വിദ്യാർത്ഥികളെ നാലു ബസുകളിലായാണ് ഉല്ലാസ യാത്രക്കായി കൊണ്ടു പോയത്. 28ന് രാത്രി ഏഴുമണിയോടെ തിരികെയെത്തിയ വിദ്യാർത്ഥികള്‍ക്ക് ഇന്നലെ രാവിലെ മുതലാണ് അസ്വസ്ഥത അനുഭപ്പെട്ടത്. പത്തു പേരെ തച്ചംപാറയിലും ഒരാളെ മണ്ണാര്‍കാട് വട്ടമ്പലത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടാം ക്ലാസുകാരിയായ […]Read More
ന്യൂഡൽഹി : നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം. ലോഗോയുടെ നടുവിൽ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ ചിത്രം ചേർത്തു. ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്.എന്നാൽ, ഈ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മതപരമായ ചിഹ്നം ഉപയോഗിച്ചതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത് ലോഗോ ലോഗോയിൽ വരുത്തിയ മാറ്റം തികച്ചും പ്രതിഷേധാർഹമാണെന്ന് […]Read More
കൊച്ചി: എറണാകുളം ആര്.ടി.ഒ അനന്തകൃഷ്ണനും മകൻ അശ്വിൻ കൃഷ്ണനും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയതോടെ ഇവർ ഭക്ഷണം കഴിച്ച തൃക്കാക്കര ആര്യാസ് ഹോട്ടൽ നഗരസഭ പൂട്ടിച്ചു. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. ഹോട്ടലിന് 50000 രൂപ പിഴയും ഈടാക്കി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അനന്തകൃഷ്ണനും മകനും കാക്കനാട് ടി.വി സെന്ററിന് സമീപത്തുള്ള ആര്യാസ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചത്. ഇതിന് പിന്നാലെ ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. മസാലദോശയാണ് ഇരുവരും കഴിച്ചത്. തുടർച്ചയായുള്ള ഛര്‍ദി, വയറിളക്കം എന്നിവയെ തുടര്‍ന്നാണ് ഇരുവരും ആശുപത്രിയിൽ […]Read More
തിരുവനന്തപുരം:അമിതമായ തോതിൽ പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി സാന്നിധ്യം കണ്ടെത്തിയതായി വെള്ളായണിയിലെ കാർഷികകോളേജ് ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞു. ഫുഡ് ഓഫീ സർമാർ ശേഖരിച്ച സാമ്പിളിലാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. “സേവ് ടു ഈറ്റ് “പദ്ധതിയുടെ ഭാഗമായാണ് ലാബ് റിപ്പോർട്ട് പുറത്തുവന്നത്.ഒക്ടോബർ മാസം ശേഖരിച്ചു പരിശോധിച്ച നിരവധി പച്ചക്കറികളിലാണ് കീടനാശിനി സാന്നിധ്യം കണ്ടുപിടിച്ചത്. അസഫേറ്റ്, റെക്സോസിം, മീഥയെൽ,മോണോ ക്രോട്ടോഫസ്, പ്രൊഫെനോ ഫോസ് തുടങ്ങിയ കീടനാശിനികളാണ് സാമ്പിളിൽ കണ്ടെത്തിയത്. ലാബിന്റെ പരിശോധനഫലം ഉദ്യോഗസ്ഥർ ഭക്ഷ്യസുരക്ഷവകുപ്പിന് കൈമാറി. ReplyForwardRead More
തിരുവനന്തപുരത്തും നിപ ഭീതി. പനി ബാധിച്ച മെഡിക്കൽ വിദ്യാർഥിയെ പ്രത്യേക വാർഡിലേക്ക് മാറ്റി. വവ്വാൽ കടിച്ച പഴം കഴിച്ചതായി സംശയിക്കുന്നു എന്ന് വിദ്യാർഥി വെളിപ്പെടുത്തിയിരുന്നു. വിദ്യാർത്ഥിയുടെ സ്രവങ്ങൾ ശേഖരിച്ച് പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ചൊവ്വാഴ്ച്ച രാവിലെയാണ് കടുത്ത പനിയോടെ വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ എത്തിയത്. വവ്വാൽ കടിച്ച പഴം കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞതോടെ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ നിരീക്ഷണത്തിലാക്കി. കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചതോടെ സമീപ ജില്ലകളിൽ അതീവ ജാഗ്രതാ. കണ്ണൂര്‍, വയനാട്, […]Read More
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മരണപ്പെട്ട രണ്ടുപേർക്കും നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. പൂനെ വൈറോളജി ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കേന്ദ്രസംഘം ഉടൻ കേരളത്തിലെത്തും.ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് .ഫലം വരുന്നതുവരെ ജില്ലയില്‍ മാസ്ക് ധരിക്കുന്നതാണ് ഉചിതമെന്ന് വീണ ജോര്‍ജ്.കോഴിക്കോട് വടകര താലൂക്കിലെ മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകളിലുള്ള രണ്ടുപേർ കോഴിക്കോട് നഗരത്തിലെ സ്വകാര്യ […]Read More