അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അടിയന്തര സാഹചര്യം; ഡോക്ടർമാരുടെ സേവനം തേടി ബഹിരാകാശ സഞ്ചാരികൾ
വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കഴിയുന്ന ക്രൂ-11 (Crew 11) ദൗത്യസംഘത്തിലെ ഒരംഗത്തിന് അപ്രതീക്ഷിതമായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെത്തുടർന്ന് വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന ബഹിരാകാശ നടത്തം (Spacewalk) നാസ റദ്ദാക്കി. അസുഖബാധിതനായ സഞ്ചാരിയുടെ പേരോ മറ്റ് വിവരങ്ങളോ സ്വകാര്യത മുൻനിർത്തി നാസ പുറത്തുവിട്ടിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ നില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് നിലയത്തിൽ നിന്ന് അടിയന്തര വൈദ്യസഹായം തേടിയുള്ള സന്ദേശം ഹൂസ്റ്റണിലെ മിഷൻ കൺട്രോളിലേക്ക് എത്തിയത്. ജാപ്പനീസ് ബഹിരാകാശ സഞ്ചാരി കിമിയ യുയി ഗ്രൗണ്ട് സ്റ്റേഷനുമായി […]Read More
