ന്യൂഡൽഹി: ബില്ലുകളിൽ തീരുമാനം വൈകിച്ച ചില സംഭവങ്ങളുടെ പേരിൽ ഗവർണർമാർക്കും രാഷ്ട്രപതിക്കും ഇതിനായി സമയക്രമം നിശ്ചയിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഈ വിഷയത്തിൽ രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. പൊതുവായ സമയക്രമം നിശ്ചയിക്കുന്നത് ഭരണഘടനയെ ഭേദഗതിചെയ്യലായി മാറുമെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ നേതൃത്വത്തിലുള്ള അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, പി എസ് നരസിംഹ, […]Read More
ഗുരുതരമായ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഉന്നത പദവികൾ വഹിക്കുന്ന നേതാക്കളെ നീക്കം ചെയ്യുന്നതിനായി കൊണ്ടുവന്ന പുതിയ നിയമനിർമ്മാണത്തെ എതിർത്ത പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. അത്തരം മന്ത്രിമാർ അധികാരത്തിലല്ല, ജയിലിലായിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ ബിജെപിയെ തിരഞ്ഞെടുത്ത് ‘പോരിബോർട്ടൻ (മാറ്റം) കൊണ്ടുവരണമെന്ന് അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു. “ഒരു പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മന്ത്രിയോ ജയിലിലായാൽ അവരെ പിരിച്ചുവിടാൻ നിയമപരമായി ഒരു […]Read More
ന്യൂഡൽഹി: ഐഎഎസ്, ഐപിഎസ്, ഐആർഎസ് ഉദ്യോഗസ്ഥർ എപ്പോഴും മേധാവിത്വം പുലർത്തുന്നവരാണെന്ന് സുപ്രിംകോടതി.ഒരേ കേഡറിൽ നിന്നുള്ള അവരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ഭൂഷൺ ആർ ഗവായ്,ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവർ അംഗങ്ങളായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ ഐഎഫ്എസ് ഉദ്യോഗസ്ഥർ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ ആശയ കുഴപ്പം ചൂങ്ങിക്കാണിച്ചായിരുന്നു സുപ്രീംകോടതി നിരീക്ഷണം.ഉദ്യോഗസ്ഥർക്കിടയിലെ തർക്കങ്ങൾ പരിഹരിക്കാൻ അടിയന്തിര ഇടപെടലുകൾ ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷർമെഹ്ത […]Read More
ബജറ്റ് സമ്മേളനത്തിനിടെ രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റില്‍ നടത്തിയ അഭിസംബോധനപ്രസംഗത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ ‘പാവം’ പരാമര്‍ശം വിവാദമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പാര്‍ലമെന്റില്‍ രാഷ്ട്രപതി ഇന്ന് നടത്തിയ പ്രസംഗം വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ രാജ്യത്തിന്റെ പാതയെ പ്രതിധ്വനിപ്പിക്കുന്നുവെന്നും വിവിധ മേഖലകളിലെ പപദ്ധതികളെപ്പറ്റിയും എല്ലാമേഖലകളുടെയും സമഗ്രവികസനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും രാഷ്ട്രപതി സംസാരിച്ചു. യുവാക്കള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്ന ഇന്ത്യയെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാടും രാഷ്ട്രപതി വ്യക്തമാക്കിയെന്നും മോദി എക്സില്‍ കുറിച്ചു. […]Read More
ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിയിലെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച അന്വേഷണത്തിനെതിരെ കമ്മിറ്റിക്ക് മൊഴി നൽകിയ നടി സുപ്രീം കോടതിയില്‍. ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കൊണ്ടാണെന്നും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം ഇല്ലെന്നും നടി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കാന് വേണ്ടി മാത്രമാണ് മൊഴി നല്‍കിയതെന്നും ക്രിമിനല്‍ കേസിന് വേണ്ടി അല്ല എന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. താന്‍ ഹേമ കമ്മറ്റിക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം […]Read More
ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹർജിയില്‍ പ്രതികള്‍ക്ക് സുപ്രിംകോടതി നോട്ടീസയച്ചിട്ടുണ്ട്. ജാമ്യം നിഷേധിച്ച പ്രതികളുടെ ഹർജി അടുത്തമാസം 13നു വീണ്ടും പരിഗണിക്കും. ന്യൂഡൽഹി: പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഉള്‍പ്പെടെ പ്രതികളായ 17 പിഎഫ്ഐ പ്രവർത്തകർക്കും ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ വിമർശനവുമായി സുപ്രിംകോടതി. എല്ലാ പ്രതികൾക്കും ജാമ്യം നൽകിയതിൽ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിശോധിക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അഭയ് […]Read More