ഇസ്ലാമാബാദ്: സൈഫർ കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുൻ വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈഷിയ്ക്കും പത്ത് വർഷം ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. നിലവിൽ അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുകയാണ് ഇരുവരും. പ്രത്യേക കോടതി തിങ്കളാഴ്ച്ചയാണ് വിധി പ്രസ്താവിച്ചത്. 2022 മാർച്ചിൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് യുഎസ് എംബസി അയച്ച രഹസ്യ നയതന്ത്ര കേബിൾ വെളിപ്പെടുത്തി ഔദ്യോഗികരഹസ്യ നിയമം ലംഘിച്ച കുറ്റത്തിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അദിയായ ജയിലിൽ 2023 ഡിസംബറിൽ ആണ് കേസിന്റെ […]Read More
വാഷിങ്ടൺ:വടക്കൻ അറ്റ്ലാന്റിക്കിലും യൂറോപ്പിലുമായി 90,000 സൈനികർ പങ്കെടുക്കുന്ന പരിശീലനമാണ് നാറ്റോ ആരംഭിച്ചത്. ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനികാഭ്യാസമാണ് നാറ്റോ നടത്തുന്നതു്. നാറ്റോ അംഗങ്ങളായ രാഷ്ട്രങ്ങളിൽ നിന്നായി 50 പടക്കപ്പൽ, 85 ഫൈറ്റർ ജെറ്റ്, ഹെലികോപ്ടറുകൾ, ഡ്രോണുകൾ, 1100 കോംബാറ്റ് വാഹനം എന്നിവ പങ്കെടുക്കുന്നു. 133 ടാങ്കും യുദ്ധത്തിന് ഉപയോഗിക്കുന്ന 533 ചെറുവാഹനവും പരിശീലനത്തിന്റെ ഭാഗമായുണ്ട്. യൂറോപ്പിൽ 70 വർഷത്തിനിടെ നടക്കുന്ന ഏറ്റവും പ്രഹരശേഷിയുള്ള പരിശീലനമാണിതെന്ന് നാറ്റോ അറിയിച്ചു. റഷ്യ – ഉക്രയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് മേഖലയിലെ […]Read More
ഇസ്ലാമാബാദ്:ഇറാനെതിരെ പാകിസ്ഥാൻ നടത്തിയ പ്രത്യാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. സിസ്താൻ -ബലൂചിസ്ഥാൻ പ്രവിശ്യയിലെ സ ഹെദാദിൽ ഇറാന്റെ തീവ്രവാദ കേന്ദ്രങ്ങൾ പാകിസ്ഥാൻ തകർത്തതായി അവകാശപ്പെട്ടു. പാകിസ്ഥാന്റെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം വിദേശികളാണെന്ന് ഇറാൻ ആഭ്യന്തര മന്ത്രി അഹമ്മദ് വഹീദി പറഞ്ഞു.ബലൂചിസ്ഥാനുവേണ്ടി ഇറാനും പാകിസ്ഥാനും നടത്തുന്ന പോരാട്ടം ഇന്ത്യ ആശങ്കയോടെ വീക്ഷിക്കുന്നു.ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്നീ തീവ്രവാദ സംഘടനകളുടെ ഇറാനിലെ ഒളിത്താവളങ്ങളാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്. ദേശരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് പാകിസ്ഥാൻ പ്രസിഡന്റ് ആരിഫ് ആൽവി പ്രസ്താവിച്ചു.Read More
ഗാസസിറ്റി:ഗാസയിലെ കടന്നുകയറ്റവും ആക്രമണവും ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹമാസ്. മൂന്ന് ഇസ്രയേലി ബന്ദികളുടെ 37 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ പുറത്തു വിട്ടാണ് ആക്രമണം അവസാനിപ്പിക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടതു്. ഇസ്രയേൽ സർക്കാർ അനുകൂല നിലപാട് എടുത്തില്ലെങ്കിൽ ബന്ദികളുടെ വിധി ഉടനെ അറിയിക്കുമെന്ന അന്ത്യശാസനം ഹമാസ് പ്രഖ്യാപിച്ചു. എന്നാൽ ഹമാസിനെതിരെ സമ്പൂർണ വിജയം നേടുകയും അവശേഷിക്കുന്നതുവരെ യുദ്ധം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.Read More
മാലിദ്വീപില്‍ നിന്ന് ഇന്ത്യ സൈനികരെ ഉടൻ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാലിദ്വീപ് സര്‍ക്കാര്‍. മാര്‍ച്ച് 15നകം സൈന്യത്തെ പിന്‍വലിക്കണമെന്നാണ് ഇന്ത്യയ്ക്ക് മുന്നില്‍ മാലിദ്വീപ് സര്‍ക്കാരിന്റെ ആവശ്യം. മാലിദ്വീപ് പ്രസിഡന്റ് ചൈനയിലെത്തുകയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയ നടത്തിയതിനും ശേഷമാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. അടിയന്തര മെഡിക്കല്‍ സേവനത്തിനും ദുരന്ത നിവാരണത്തിനുമായി 77 ഇന്ത്യന്‍ സൈനികരാണ് മാലിദ്വീപിലുള്ളത്. ചൈന അനുകൂലിയായ മുഹമ്മദ് മൊയ്സു പ്രസിഡന്റായതിന് ശേഷമാണ് സൈനികരെ പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായത്. ഇന്ത്യന്‍ സൈന്യത്തെ ദ്വീപില്‍ […]Read More
തായ്പെ:തയ് വാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (ഡിപിപി) നേതാവ് ലായ് ചിതെക്ക് ജയം.തുടർച്ചയായി മൂന്നാം തവണയാണ് ഡി പി പി അധികാരത്തിലെത്തുന്നത്. ജനാധിപത്യത്തിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നതിനുള്ള തെളിവാണ് 98 ശതമാനം പോളിങ്ങെന്ന് അദ്ദേഹം പ്രതികരിച്ചു. ഡി പി പി യുടെ വിജയത്തിൽ ചൈന അസ്വസ്ഥരാണ്.Read More
വാഷിങ്ടൺ:ഇറാനിൽ നിന്നയച്ച ഡ്രോണാണ് ചരക്കുകപ്പലിനെ ആക്രമിച്ചതെന്ന് പെന്റഗൺ.ലൈബീരിയൻ പതാകയും ഇന്ത്യൻ രജിസ്ട്രേഷനുമുള്ള സായിബാബ എന്ന കപ്പലിലേക്കാണ് ഡ്രോൺ ആക്രമണമുണ്ടായത്. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ്. അതിനിടെ ശനിയാഴ്ച യെമനിലെ ഹൂതികൾ ചെങ്കടലിലേക്ക് രണ്ട് മിസൈലുകൾ അയച്ചതായാണ് റിപ്പോർട്ട് . 2021 നു ശേഷം ചരക്കുകപ്പലിലേക്ക് ഇറാൻ നടത്തുന്ന ഏഴാമത്തെ ആക്രമണമാണെന്നും പെന്റഗൺ ആരോപിച്ചുRead More
വാഷിങ്ടൺ:അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കി. കഴിഞ്ഞ തെരത്തെടുപ്പിൽ ട്രംപ് പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ അനുയായികൾ ക്യാപ്പിറ്റോൾ സെന്റർ ആക്രമിച്ചിരുന്നു. ഈ കലാപത്തിന് ആസൂത്രണം ചെയ്തെന്ന കേസിലാണ് കൊളറാഡോ സുപ്രീം കോടതി ട്രംപിനെ അയോഗ്യനാക്കിയത്.എന്നാൽ കൊളാറഡോയിൽ മത്സരിക്കുന്നതിൽ നിന്ന് മാത്രമാണ് ട്രംപിനെ വിലക്കിയിട്ടുള്ളതു്. 2020ലെ തെരഞ്ഞെടുപ്പിൽ ട്രംപ് കൊളറോഡോയിൽ പരാജയപ്പെട്ടിരുന്നു. ഭരണഘടന സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം കലാപത്തിന് ആസൂത്രണംനടത്തിയാൽ അമേരിക്കൻ ഭരണഘടനയുടെ പതിനാലാം ഭേദഗതിയിലെ മൂന്നാം വകുപ്പ് പ്രകാരം അയോഗ്യരാകും. ട്രംപിനെ […]Read More
ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കാൻ തുടങ്ങി. 13 ഇസ്രയേലി പൗരന്മാരെയും തായ്ലൻഡിൽനിന്നുള്ള 12 പേരെയും മോചിപ്പിച്ചു. 12 തായ് പൗരന്മാരെ വിട്ടയച്ചതായി തായ് പ്രധാനമന്ത്രി അറിയിച്ചു. ഖത്തറിൻറെ മധ്യസ്ഥതയിലുണ്ടായ നാലു ദിവസത്തെ വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഹമാസ് ഇസ്രയേലി പൗരന്മാരെ കൈമാറിയത്. ഇവരെ ഇസ്രയേലി അധികൃതർ ആറിഷ് വിമാനത്താവളത്തിൽ എത്തിച്ച ശേഷം ഇസ്രയേൽ വ്യോമതാവളത്തിലേക്കു കൊണ്ടുപോകും. ബന്ദികളെ അവരുടെ ബന്ധുക്കൾക്ക് കൈമാറും മുൻപ് വൈദ്യ സഹായം നൽകുമെന്ന് ഐഡിഎഫ് വ്യക്തമാക്കി. റെഡ് ക്രോസിന് കൈമാറിയ ഇവർ നിലവിൽ […]Read More
