തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പബ്ളിക് റിലേഷൻസ് ഓഫീസർ (കാറ്റഗറി നമ്പർ1/ 2023) തസ്തികയിലേക്ക് ഫെബ്രുവരി 18ന് നടത്തിയ ഒഎംആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ അഭിമുഖം ജൂൺ 27 ന് രാവിലെ 10.30 ന് തിരുവനന്തപുരം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നടത്തും. വിശദ വിവരങ്ങൾ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.Read More
വാര്ഡന് കം ട്യൂട്ടര്‍, കെയര്‍ടേക്കര്‍, ധോബി, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, സ്റ്റോര്‍ കീപ്പര്‍ തുടങ്ങി നിരവധി ഒഴിവുകൾ ഇമെയിൽ/ തപാൽ വഴി അപേക്ഷിക്കാം. https://www.sports.kerala.foundation.recruitment.html അവസാന തിയ്യതി: ജൂൺ 22.Read More
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എച്ച്ആർ 29, എഫ് ആൻഡ് എ17, സി ആൻഡ് എംഎം 12 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലേയും ഒഴിവ്. പ്രായം: 21-28 വയസ്സ്. നിയമാനുസൃത ഇളവുണ്ട്. യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള ബിരുദം. നിയമനം ആദ്യം മുംബൈയിലായിരിക്കും. എഴുത്തു പരീക്ഷ, ടൈപ്പ് റൈറ്റിംഗ്, കംപ്യൂട്ടർ പ്രാവീണ്യം എന്നിവ തെളിയിക്കുന്നതിനുള്ള പരീക്ഷ നടത്തിയാവും തെരഞ്ഞെടുപ്പ്.അപേക്ഷാ ഫീസ് 100 […]Read More
കേരള ഹൈക്കോടതിയിൽ 34 ഓഫീസ് അറ്റൻഡർമാരുടെ ഒഴിവ്. നേരിട്ടുള്ള നിയമനമാണ്. ജൂലൈ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: എസ്എസ്എൽസി ജയം/തത്തുല്യം. പ്രായം: 1988 ജനുവരി 2നും 2006 ജനവരി ഒന്നിനുമിടയിൽ ജനിച്ചവരാകണം.അപേക്ഷ ഫീസ് 500 രൂപ. ഓൺലൈനായും സിസ്റ്റം ജനറേറ്റഡ് ഫീപേയ്മെന്റ് ചെലാനായും ഫീസടയ്ക്കാം. വിവരങ്ങൾക്ക്: www.hckrecruitment.keralacourts.in സന്ദർശിക്കുക.Read More
സഹകരണ ബാങ്ക്/ സംഘങ്ങളിൽ വിവിധ തസ്തികകളിലെ 207 ഒഴിവുകളിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലാർക്ക് / കാഷ്യർ പാലക്കാട് ജില്ല – 46, എറണാകുളം – 39, തൃശൂർ – 23, മലപ്പുറം – 2, കോഴിക്കോട് – 15, കണ്ണൂർ – 10, കോട്ടയം – 9, തിരുവനന്തപുരം – 6, കൊല്ലം – 5, ആലപ്പുഴ -4, വയനാട്-4, ഇടുക്കി – […]Read More
സംസ്ഥാനത്തെ സഹകരണ സംഘം/ ബാങ്കുകളിലെ വിവിധ തസ്തികകളിലേക്ക് റിപ്പോർട്ട് ചെയ്യുന്ന പ്രകാരമുള്ള ഒഴിവുകളിലേക്ക് മെയ് 15 ന് വിജ്ഞാപനം പുറപ്പെടുവിക്കും. ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തീകരിക്കാനുളള ഉദ്യോഗാർഥികൾ വിജ്ഞാപനത്തിനു മുൻപ് പൂർത്തീകരിക്കണം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സംഘo/ ബാങ്കുകൾ സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ www.cseb.kerala.gov.in എന്നെ വെബ്സൈറ്റിൽ ഒഫീഷ്യൽ ലോഗിൻ വഴി 10 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.Read More
