തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് മാർച്ച് 16 ന് രാവിലെ 10 മണിമുതൽ ആരംഭിക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്എസ്എൽസി/ പ്ലസ്ടു/ഡിഗ്രി/ ഡിപ്ളോമ യോഗ്യതയുള്ളവർക്കായി വിവിധ തസ്തികകളിൽ ഒഴിവുണ്ട്.ഉദ്യോഗാർഥികൾ 15ന് ഉച്ചയ്ക്ക് ഒന്നിനുമുമ്പ് bit.ly/ Drive jan2024 എന്ന ലിങ്ക് വഴി പേരു് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്:www. facebook.com/MCCTVM.Phone:04712304577.Read More
ഗോവ ഷിപ്പിയാർഡ് ലിമിറ്റഡ് നോൺ എക്സിക്യൂട്ടീവ് (അസി. സൂപ്രണ്ട് , ടെക്നിക്കൽ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്, ക്ലറിക്കൽ അസിസ്റ്റന്റ്, പെയിന്റർ, വെഹിക്കിൽ ഡ്രൈവർ & മറ്റുള്ളവർ ) തസ്തികകളിൽ കരാർ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആകെ ഒഴിവ്: 106. അപേക്ഷാ ഫീസ് 200 രൂപ. എസ് സി/എസ് ടി/പിഡബ്ലു ബിഡി/വിമുക്തഭടൻ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 27. വിവരങ്ങൾക്ക്:https.goashipyard.in കാണുക.Read More
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരീക്ഷക്ക് അപേക്ഷിക്കാം. RIMC പ്രവേശനസമയത്ത് (2025 ജനുവരി 1-ന്) ഏതെങ്കിലും അംഗീകൃത സ്കൂളിൽ 7-ാം ക്ലാസ് പഠിക്കുകയോ, 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. 2012 ജനുവരി 2-നും 2013 ജൂലൈ 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. (അതായത് 2025 ജനുവരി 1- ന് അഡ്മിഷൻ സമയത്ത് പതിനൊന്നര വയസ് മുതൽ പതിമൂന്ന് വയസ് വരെ പ്രായമുള്ളവരായിരിക്കണം) അഡ്മിഷൻ നേടിയതിനു ശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കില്ല.പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിൽ അപേക്ഷ നൽകണം. […]Read More
പൊതു മേഖല ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 3000 അപ്രന്റീസ്ഷിപ്പിന്റെ ഒഴിവുണ്ട്. രാജ്യത്തെ വിവിധ സോണുകളിലായാണ് ഒഴിവുകൾ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. ചെന്നൈ സോണിൽപെട്ട കേരളത്തിൽ മാത്രം 87 ഒഴിവുണ്ട്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. 2020 മാർച്ച് 31 നകം കോഴ്സ് പൂർത്തീകരിച്ചവരാകണം. പ്രായം: 20-28.അപേക്ഷിക്കുവാനുള്ള അവസാന തീയതി മാർച്ച് 10. വിവരങ്ങൾക്ക്:www.centralbankofindia.co.in കാണുക.Read More
കളമശ്ശേരി:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ റൂസയുടെ സഹായത്തോടെ നടത്തുന്ന പ്രോജക്ടിലേക്ക് ജൂനിയർ റിസർച്ച് ഫെലോ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ഇക്കണോമിക്സ്/ മാനേജ്മെന്റ്/സൈക്കോളജി എന്നിവയിൽ ബിരുദാനന്തര ബിരുദവും നെറ്റ് / ഗേറ്റ് /തത്തുല്യ ദേശിയ തലത്തിലുള്ള യോഗ്യതാ പരീക്ഷകളും ഉള്ളവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: sangeethakprathaap@cusat.ac.in എന്ന വിലാസത്തിൽ ബന്ധപ്പെടണം.Read More
തിരുവനനന്തപുരം:സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ അറിയാനും തൊഴിൽ ദാതാക്കൾക്ക് തൊഴിലവസരങ്ങൾ ഉദ്യോഗാർഥികളെ അറിയിക്കാനും സ്വകാര്യ തൊഴിൽ പോർട്ടൽ സംസ്ഥാന സർക്കാർ വികസിപ്പിക്കും. ഇതിനോടകം 26 ലക്ഷത്തിലധികം ഉദ്യോഗാർഥികളുടെ വിവരങ്ങൾ സർക്കാർ ഡിജിറ്റലൈസ് ചെയതിട്ടുണ്ട്.പ്രവാസി രജിസ്ട്രേഷനുവേണ്ടി വെർച്വൽ പ്രവാസി എംപ്ലോയ്മെന്റ് എക്സേഞ്ചും ആരംഭിച്ചു.അഭ്യസ്തവിദ്യർക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി ജില്ലാ നൈപുണ്യ വികസന കേന്ദ്രം ആരംഭിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുത്തൻ തൊഴിൽ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും.Read More
