ജോലി സമ്മർദത്തെതുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. എറണാകുളത്തെ സ്വകാര്യ ഐ.ടി കമ്പനി ജീവനക്കാരൻ പത്തനംതിട്ട മല്ലപ്പള്ളി പുന്നവേലി ചീരംകുളം ഇട്ടിക്കൽ ജേക്കബ് തോമസിനെയാണ് (23) മുട്ടമ്പലം സ്കൈലൈൻ ഫ്ലാറ്റിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചയാണ് സംഭവം. ഐ.ടി കമ്പനിയിലെ ജോലിക്കാരനായ യുവാവ് അമിത ജോലി സമ്മർദത്തിലായിരുന്നുവെന്നും രാത്രി ഏറെ വൈകിയും ജോലി ചെയ്തിരുന്നതായും ബന്ധുക്കൾ പറയുന്നു.പുലർച്ചെ രണ്ടിന് മാതാവിന്റെ മൊബൈലിലേക്ക് താൻ ഫ്ലാറ്റിൽനിന്ന് ചാടാൻ പോകുന്നുവെന്ന വിഡിയോ സന്ദേശം അയച്ചിരുന്നു. ഉറക്കത്തിലായതിനാൽ ഇവർ സന്ദേശം […]Read More
കോട്ടയം: മത വിദ്വേഷ പരാമര്ശത്തില് ബിജെപി നേതാവും പൂഞ്ഞാര് മുന് എംഎല്എയുമായ പി സി ജോര്ജ് ജയിലിലേക്ക്. 14 ദിവസത്തേക്ക് പി സി ജോര്ജിനെ കോടതി റിമാന്ഡ് ചെയ്തു. നേരത്തെ ജോര്ജിനെ വൈകിട്ട് ആറുമണി വരെ പൊലീസ് കസ്റ്റഡിയില് വിട്ടിരുന്നു. ആറുമണിക്ക് ശേഷം ജോര്ജിനെ ജയിലിലേക്ക് മാറ്റും. ഹൈക്കോടതി മുന്കൂര് ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില് പോയ പി സി ജോര്ജ് ഇന്ന് രാവിലെ 11 മണിയോടെയാണ് ഈരാറ്റുപേട്ട കോടതിയില് ഹാജരായത്. ചാനല് ചര്ച്ചയില് മതവിരുദ്ധ പരാമര്ശം […]Read More
കഠിനംകുളത്തു വീട്ടമ്മ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസിൻ്റെ പിടിയിൽ. യുവതിയുടെ ഇന്സ്റ്റഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്സണാണ് പിടിയിലായത്. കോട്ടയം ചിങ്ങവനത്തു നിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിഷ വസ്തു കഴിച്ചതിനെ തുടർന്നു ജോണ്സനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മുൻപ് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയിൽ നിന്നാണു ജോണ്സനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇവിടെയുള്ള സാധനങ്ങള് എടുക്കാൻ എത്തിയതായിരുന്നു ജോൺസൺ. അന്വേഷണ സംഘം തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കു പുറപ്പെട്ടു. ഇയാളുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നാണു വിവരം. Read More
ക്ഷേത്രങ്ങളിൽ പുരുഷൻന്മാർ ഷർട്ട് ഊരുന്നതിനെതിരായ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ശിവഗിരി മഠത്തിനും എതിരെ രൂക്ഷവിമർശനവുമായി എന്എസ്എസ് ജനറല് സെക്രട്ടറി ജി സുകുമാരൻ നായർ. “ക്ഷേത്രങ്ങളിൽ ഷർട്ട് ഊരുന്നത് നമ്പൂതിരി ആണോയെന്ന് തിരിച്ചറിയാനാണെന്ന് പറയുന്നു. ഈ വ്യാഖ്യാനങ്ങൾ ഹിന്ദുവൻ്റെ പുറത്ത് മാത്രമോ ഉള്ളോ?” സുകുമാരൻ നായർ ചോദിച്ചു പെരുന്നയിൽ എൻസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷത്തിന്റെ പൊതുസമ്മേളനത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവർക്കും മുസ്ലിം സമുദായത്തിനുമെല്ലാം അവരുടേതായ നടപടിക്രമങ്ങളും ആചാരങ്ങളും ഉണ്ട്. ഇതിനെയെല്ലാം വിമർശിക്കാൻ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ […]Read More
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില് രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(തിങ്കൾ) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. കൂടാതെ കോട്ടയം ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ രണ്ട് താലൂക്കുകളിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി, മീനച്ചില് താലൂക്കുകളിലാണ് അവധി. അങ്കണവാടി, ട്യൂഷന് സെന്ററുകള്, പ്രൊഫഷണൽ കോളജുകള്ക്കും അവധി ബാധകം. മുന്കൂട്ടി നിശ്ചയിച്ച പരീക്ഷകള്ക്ക് മാറ്റമില്ല. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ലRead More
എരുമേലിയിൽ നിന്ന് പമ്പയിലേക്ക് പോയ തമിഴ്നാട് നാമക്കൽ സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത് എരുമേലിയിൽ ശബരിമല തീര്ത്ഥാടകര് സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ച് തീര്ത്ഥാടകര്ക്ക് പരിക്കേറ്റു. എരുമേലി കണമല അട്ടിവളവിൽ ഇന്ന് രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. എരുമേലിയിൽ നിന്ന് പമ്പയിലേക്ക് പോയ തമിഴ്നാട് നാമക്കൽ സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന അഞ്ച് തീർത്ഥാടകർക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ എരുമേലിയിലെ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. […]Read More
കോട്ടയം: മണ്ഡല -മകരവിളക്ക് ഉത്സവത്തിന് ശബരിമലനട വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തുറന്നു . തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലുള്ള മേൽശാന്തി പി എൻ മഹേഷ് നട തുറന്നു. കൊല്ലം ശക്തികുളങ്ങര കുന്നിമേൽചേരി തോട്ടത്തിൽമഠം നാരായണീയത്തിൽ എസ് അരുൺകുമാർ നമ്പൂതിരി ശബരിമലയിലും, കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി ചുമതലയേറ്റു. വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറന്നത്. മേൽശാന്തി പതിനെട്ടാംപടി […]Read More
പിവി അൻവർ എം.എൽ.എ.യ്ക്കെതിരെ പോലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം കറുകച്ചാൽ പോലീസാണ് പി വി അൻവറിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതത്. കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതിനും ദൃശ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചു എന്നാണ് കേസ്. കോട്ടയം നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കല് നൽകിയ പരാതിയിൽ കറുകച്ചാൽ […]Read More
ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ ആവേശം കാണുവാൻ ചാണ്ടി ഉമ്മൻ എത്തി . 200 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടെ ഉണ്ടായിരുന്നു .കേരളത്തിലും തമിഴ് നാട്ടിലും ചിത്രം സൂപ്പർ ഹിറ്റാണ് . പാലായിലുള്ള തിയേറ്ററിലാണ് സിനിമയ്ക്കെത്തിയത്. ഏറെ ആവേശത്തോടെയാണ് പ്രവര്ത്തകരും പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് തിരക്കിന് ശമനം വന്നെങ്കിലും ആവേശം ഇപ്പോഴും തുടരുകയാണെന്ന് ചാണ്ടി ഉമ്മൻ. സിനിമ കാണാനെത്തിയ മറ്റുള്ളവര്ക്കും ഏറെ കൗതുകമായി ചാണ്ടി ഉമ്മന്റെ വരവ്.Read More