തേഞ്ഞിപ്പാലം : മലപ്പുറം കാക്കഞ്ചേരിയിൽ എൻ എച്ച് ആറുവരിപാത പണി പൂർത്തിയായി പൂർണമായി തുറന്നു.മുൻ കാലങ്ങളിൽ നിരന്തരം അപകടങ്ങൾ സൃഷ്ടിച്ചിരുന്ന നാല് വളവുകളാണ് ഇതോടെ പരിഹരിക്കപ്പെട്ടത്.കാക്കഞ്ചേരി മുതൽ ചെട്ടിയർമാട് വരെ തൃശൂർ ദേശത്തേയ്ക്കുള്ള മൂന്നു ട്രാക്കുകളാണ് ഇപ്പോൾ തുറന്നിരിക്കുന്നത്.നേരത്തേ കോഴിക്കോട് ദിശയിലേയ്ക്കുള്ള മൂന്നു ട്രാക്കുകൾ തുറന്ന് ഗതാഗതയോഗ്യമാക്കിയിരുന്നു.നാഷണൽ ഹൈവേ പണി പൂർത്തിയാകുന്നതോടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് ഹൈവേയ്ക്ക് പുറത്താകും.ഏതാണ്ട് രണ്ടേകാൽ കിലോമീറ്ററോളം ദൂരംക്യാമ്പസ്സിനെ ചുറ്റി ഹൈവേ പോകുന്നുണ്ട്. സർവീസ് റോഡ് വഴിയല്ലാതെ ഇനി ക്യാമ്പസ്സിൽ പ്രവേശിക്കാൻ കഴിയില്ല.2025നവംബർ […]Read More
കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് എ.വിജയരാഘവന്. സി.പി.ഐഎമ്മിനൊപ്പം നിന്നപ്പോള്‍ അന്‍വറിനെ കുറ്റപ്പെടുത്തിയത് മാധ്യമങ്ങളാണ്. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കള്ളന് അന്‍വറാണെന്നാണ് മുന്‍പ് പറഞ്ഞത്. മാധ്യമങ്ങൾക്ക് ഇപ്പോൾ അൻവർ ഹീറോയാണ്. പാർട്ടിയെ തകർക്കാൻ കിട്ടിയ അവസരം, അത് ആഘോഷമാക്കുന്നുവെന്ന് എ.വിജയരാഘവന് കുറ്റപ്പെടുത്തി. നിലമ്പൂര്‍ ചന്തക്കുന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്തിന് വേറെ അർത്ഥം കൊടുക്കാനുള്ള ശ്രമം ആണിവിടെ നടക്കുന്നത്. മത സൗഹാർദത്തിൻ്റെ അടിത്തറയാണ് മലപ്പുറം. അത് പണിയാൻ ഏറ്റവും അധികം പരിശ്രമിച്ച പാർട്ടിയാണ് […]Read More
മലപ്പുറം: സിപിഎം ബന്ധം അവസാനിപ്പിച്ച പി വി അൻവർ എംഎൽഎയ്ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി പ്രവർത്തകർ. സിപിഎം നിലമ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ ടൗണിലും ജില്ലയുടെ വിവിധ സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു. ‘ഗോവിന്ദന് മാഷൊന്നു ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും’, ‘പൊന്നേയെന്ന് വിളിച്ച നാവിൽ പോടായെന്ന് വിളിക്കാനറിയാം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ മുഴങ്ങി. പിന്നാലെ പ്രവർത്തകർ അൻവറിന്റെ കോലം കത്തിച്ചു. ഇരുന്നൂറിലധികം ആളുകൾ നിലമ്പൂരിലെ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. അൻവറിന്റെ ചിത്രം ഉൾപ്പെടുത്തിയ […]Read More
മലപ്പുറം : വണ്ടൂർ തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാർഡുകളും സമീപത്തെ മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്മെൻ്റ് സോണാക്കിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ നിപ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഏർപെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ വി.ആർ. വിനോദ് ഇന്നലെ തന്നെ അറിയിച്ചിരുന്നു. തിരുവാലി പഞ്ചായത്തിലാകെ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഇന്നലെ രാത്രിയോടെ മലപ്പുറത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ഈ വാർഡുകളിൽ ഇന്നത്തെ നബിദിന ഘോഷയാത്രക്കും വിലക്കുണ്ടാവും. വണ്ടൂർ തിരുവാലി പഞ്ചായത്തിലെ നടുവത്ത് ചെമ്മരം ശാന്തിഗ്രാമം സ്വദേശിയായ […]Read More