ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമ്മയുടെ വസതിയിൽ പണക്കൂമ്പാരം കണ്ടെടുത്ത സംഭവം വിവാദമായതോടെ സ്വത്ത് വിവരം വെളിപ്പെടുത്താൻ സുപ്രീംകോടതി ജഡ്ജിമാർ.ഏപ്രിൽ ഒന്നിന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിൽ ചേർന്ന ഫുൾകോർട്ട് യോഗത്തിലാണ് തീരുമാനം. സുപ്രീംകോടതി വെബ്സൈറ്റിലാണ് വിവരം പ്രസിദ്ധീകരിക്കുന്നതു്. ചീഫ് ജസ്റ്റിസടക്കം മുപ്പതോളം ജഡ്ജിമാർ വിവരം കൈമാറി.ആകെ 33 ജഡ്ജിമാരാനുള്ളത്. 1997 ലെ ഫുൾക്കോർട്ട് തീരുമാനമനുസരിച്ച് എല്ലാ ജഡ്ജിമാരും സ്വത്ത് വിവരം ചീഫ് ജസ്റ്റിസിന് കൈമാറണമായിരുന്നു.Read More
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ സ്റ്റാർ ഹോട്ടലുള്ളത് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തെ 2472 സ്റ്റാർ ഹോട്ടലുകളിൽ 1121 എണ്ണം കേരളത്തിലാണെന്ന് രാജ്യസഭയിൽ വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് മറുപടി പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലുകളിലും കേരളമാണ് മുന്നിൽ. രാജ്യത്തിന്റെ 12 ശതമാനം കേരളത്തിലാണ്. ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലിന്റെ 60 ശതമാനവും സംസ്ഥാനത്താണ്. 607 ത്രീ സ്റ്റാർ ഹോട്ടലുകളും 705 […]Read More
വഖഫ് നിയമസഭേഗദതി ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് നിയമമന്ത്രി കിരൺ റിജിജു. വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തെ അതി ശക്തമായി തന്നെ വിമർശിച്ചായിരുന്നു കിരൺ റിജ്ജു പ്രതിരോധം തീർത്തത്. ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തിനിടെ കേന്ദ്രമന്ത്രി കിരൺ റിജിജു ഒരു സംവേദനാത്മക അവകാശവാദം നടത്തി. “നമ്മൾ ബിൽ അവതരിപ്പിച്ചില്ലായിരുന്നുവെങ്കിൽ, പാർലമെൻ്റ് കെട്ടിടം പോലും വഖഫ് സ്വത്തായി അവകാശപ്പെടുമായിരുന്നു,” അദ്ദേഹം അവകാശപ്പെട്ടു. “നമ്മൾ നല്ല പരിഷ്കാരങ്ങൾ അവതരിപ്പിക്കുമ്പോൾ, […]Read More
ഇതോടെ ക്ഷാമബത്ത (ഡിഎ) 53 ശതമാനത്തില്‍ നിന്ന് 55 ശതമാനമായി ഉയർന്നു. ജനുവരി ഒന്നുമുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് ക്ഷാമ ബത്ത ഉയർത്തിയിരിക്കുന്നത്. പെൻഷൻക്കാർക്കും വർധനവിന്റെ ഗുണം ലഭിക്കും. പണപ്പെരുപ്പം മൂലം ജീവിതച്ചെലവിലുണ്ടാകുന്ന വർധനവ് നേരിടാൻ ജീവനക്കാരെ സഹായിക്കുന്നതാണ് ക്ഷാമബത്ത. ഇതിനു മുമ്പ് ക്ഷാമബത്ത വർദ്ധിപ്പിച്ചത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ്. അന്ന് 3 ശതമാനം വർധനവ് വരുത്തിയതിനെത്തുടർന്ന്, ഡിഎ അടിസ്ഥാന ശമ്ബളത്തിന്റെ 53 ശതമാനമായി ഉയർന്നിരുന്നുRead More
ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷന് അവസരമൊരുക്കണമെന്ന സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കാൻ പി എഫ് കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിൽ തീരുമാനം. ഉത്തരവ് നടപ്പാക്കാൻ ഇപിഎഫ്ഒ നിരവധി നടപടികൾ ഇതിനോടകം എടുത്തിട്ടുണ്ട്. ജീവനക്കാർ/ വിരമിച്ച ജീവനക്കാർ / തൊഴിലുടമകൾ തുടങ്ങിയവർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഉറപ്പാക്കും. ഉയർന്ന പെൻഷൻ ഓപ്ഷൻ തെരഞ്ഞെടുത്ത 72 ശതമാനത്തോളം അപേക്ഷകളുടെയും പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായതായും ഇപിഎഫ്ഒ അധികൃതർ യോഗത്തെ അറിയിച്ചു.Read More
ന്യൂഡൽഹി: ആം ആദ്മിയിൽ നിന്ന് രാജിവെച്ച എട്ട് സിറ്റിംഗ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഡൽഹി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎൽഎമാരുടെ ഈ നീക്കം എഎപിക്ക് കടുത്ത ആഘാതമാണ് നൽകിയിരിക്കുന്നത്. പാലം മണ്ഡലത്തിൽ നിന്നുളള വന്ദന ഗൗർ, ത്രിലോക്പുരി എംഎൽഎയായ രോഹിത് മെഹറൗലിയ, മദിപുർ എംഎൽഎ ഗിരീഷ് സോണി, മദൻ ലാൽ ( കസ്തൂർബ നഗർ), രാജേഷ് റിഷി (ഉത്തം നഗർ), ബി എസ് ജൂൻ, നരേഷ് യാദവ്, പവൻ ശർമ്മ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി ദേശീയ വൈസ് […]Read More
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് തയാറായി. വ്യാഴാഴ്ച റിപ്പോര്‍ട്ട് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് സമര്‍പ്പിക്കും. പ്രതിപക്ഷാംഗങ്ങള്‍ അടക്കം ഉയര്‍ത്തിയ ആശങ്കകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതികള്‍ വരുത്തുകയും ഇതിന് അംഗീകാരം നല്‍കുകയും ചെയ്തതായി സമിതിയംഗം ജഗദംബിക പാല് അറിയിച്ചു. പതിനൊന്നിനെതിരെ പതിനഞ്ച് വോട്ടുകള്‍ക്കാണ് ബില്ലിലെ ഭേദഗതികള്‍ പാസാക്കിയത്. നേരത്തെ സ്വീകരിച്ച ബില്ലിനെതിരെ പ്രതിപക്ഷാംഗങ്ങള്‍ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ സാധ്യമാകുന്നതോടെ അത് വഖഫ് ബോര്‍ഡിനെ തകര്‍ക്കുമെന്നുമുള്ള ആരോപണവും […]Read More
നടി ശോഭനയ്ക്കും പി ആർ ശ്രീജേഷിനും ജോസ് ചാക്കോ പെരിയപുരത്തിനും പത്മഭൂഷൺ ന്യൂഡൽഹി: പത്മശ്രീ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരൻ എം ടി വാസുദേവൻ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ നൽകി. മലയാളി ഹോക്കി താരം പി ആർ ശ്രീജേഷിനും നടി ശോഭനയ്ക്കും ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുരത്തിനും പത്മഭൂഷണും ലഭിച്ചു. മുൻ ഫുട്ബോൾ താരമായ ഐ എം വിജയനും സംഗീത അധ്യാപിക കെ ഓമനക്കുട്ടി അമ്മയ്ക്കും പത്മശ്രീ ബഹുമതി ലഭിച്ചു. എം […]Read More
ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ്റെ ചുമതലയുള്ള വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്താഖിയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചർച്ച നടത്തി. ഉഭയകക്ഷി ബന്ധവും പ്രാദേശിക സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചും ഇരുപക്ഷവും ദുബായിൽ നടന്ന ചർച്ചയിൽ പങ്കുവെച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അഫ്ഗാൻ ജനതയ്ക്ക് മാനുഷിക സഹായവും വികസന സഹായവും തുടർന്നും നൽകാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത മിസ്രി ആവർത്തിച്ചു. അഫ്ഗാനിസ്ഥാനുള്ള ഇന്ത്യയുടെ പിന്തുണ തുടരുന്നതിന് അഗാൻ നന്ദി പറഞ്ഞു. “വികസന പ്രവർത്തനങ്ങളുടെ നിലവിലെ ആവശ്യകത കണക്കിലെടുത്ത്, നിലവിലുള്ള മാനുഷിക സഹായ പരിപാടിക്ക് […]Read More
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണും. ജനുവരി 10ന് ആണ് വിജ്ഞാപനമിറങ്ങുക. ജനുവരി 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 18ന് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 70 അംഗ ഡല്‍ഹി അസംബ്ലിയുടെ കാലാവധി ഫെബ്രുവരി 23-ന് […]Read More