ഭൂകമ്പത്തിൽ 53 മരണം; ഇന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കൂറിനുള്ളിൽ ടിബറ്റിനെ നടുക്കിയ റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉൾപ്പെടെ ആറ് ഭൂചലനങ്ങളിൽ 53 പേർ മരിച്ചു. ഭൂകമ്പത്തിൽ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും കെട്ടിടങ്ങൾ കുലുങ്ങി. ഭൂകമ്പത്തിൽ ടിബറ്റൻ മേഖലയിൽ 53 പേരെങ്കിലും മരിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 62 പേർക്ക് പരിക്കേറ്റതായി ചൈനയിലെ സിൻഹുവ വാർത്താ ഏജൻസി അറിയിച്ചു. […]Read More
ഡല്‍ഹി: വിവിധ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിർമ്മിക്കുന്ന 111 മരുന്നുകൾക്ക് സ്റ്റാൻഡേർഡ് ക്വാളിറ്റി ഇല്ലെന്ന് കണ്ടെത്തൽ. സെൻട്രൽ ഡ്രഗ്സ് ലബോറട്ടറി, സ്റ്റേറ്റ് ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി എന്നിവരുടെയാണ് കണ്ടെത്തല്‍. ഇത്തരം മരുന്നുകള്‍ വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ വേണ്ട നടപടികള്‍ ആരംഭിച്ചതായി ഡ്രഗ് റെഗുലേറ്റർ ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു. സെൻട്രൽ ഡ്രഗ് ലബോറട്ടറികളില്‍ പരിശോധനക്കെത്തിച്ച 41 മരുന്ന് സാമ്പിളുകളും നവംബറില്‍ പരിശോധമക്കെത്തിച്ച 70 സാമ്പിളുകളുമാണ് സ്റ്റാൻഡേർഡ് നിലവാരമില്ലെന്ന് കണ്ടെത്തിയത്. കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെൻ്റുകള്‍, പ്രമേഹ ഗുളികകള്‍, ഉയര്‍ന്ന […]Read More
ന്യൂഡൽഹി: വനിത കോൺസ്റ്റബിൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ വീഴ്ച വരുത്തിയതിന് ബിഎസ്എഫിന് സുപ്രീംകോടതി 25,000 രൂപ പിഴയിട്ടു.അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരിക്ക് നൽകാത്തതിനാലാണ് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, അഹ്സനദ്ദീൻ അമാനുല്ല എന്നിവരുടെ ബെഞ്ചിന്റെ നടപടി. ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമ (പോഷ് നിയമം) ത്തിന്റെ ലംഘനമുണ്ടായതായി പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. ഐ ജി നടത്തിയ അന്വേഷണത്തിൽ ആരോപണ വിധേയനായ ഓഫീസർ Opportunities കണ്ടെത്തിയെന്ന് ബിഎസ്എഫ് അറിയിച്ചു.Read More
ന്യൂഡൽഹി:കേന്ദ്ര റവന്യു സെക്രട്ടറി സഞ്ജയ് മൽഹോത്ര റിസർവ് ബാങ്കിന്റെ ഇരുപത്താറാമത് ഗവർണറാകും. ശക്തി കാന്ത ദാസ് ബുധനാഴ്ച വിരമിക്കുന്ന ഒഴിവിൽ മൂന്നു വർഷത്തേക്കാണ് നിയമനം. 1990 ബാച്ച് രാജസ്ഥാൻ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ മൽഹോത്ര ഊജ, ഐടി,ഖനി, ധനമന്ത്രാലയങ്ങളിൽ ചുമതലകൾ വഹിച്ചിട്ടുണ്ട്. കാൺപൂർ ഐഐടി യിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദവും അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാ ശാലയിൽ നിന്ന് പബ്ളിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടി. രാജ്യത്ത് വിലക്കയറ്റം രൂക്ഷമായി തുടരുകയും സാമ്പത്തിക വളർച്ചാനിരക്ക് ഇടിയുകയും ചെയ്ത […]Read More
2023 ഒക്ടോബറില്‍ ഹമാസിന്റെ നേതൃത്വത്തില്‍ ഇസ്രയേലിനെതിരേ ആക്രണം നടത്തുകയും അതില്‍ 1200 പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു. 250 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ സൈനിക നടപടി സ്വീകരിച്ചത്. പലസ്തീന് വിഷയത്തില്‍ രാജ്യസഭയില്‍ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്. വ്യാഴാഴ്ച രാജ്യസഭയില്‍ ചോദ്യോത്തര വേളയിലാണ് ഗാസയിലെ ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ മന്ത്രി അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇസ്രയേലുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണത്തെ അദ്ദേഹം ന്യായീകരിച്ചു. സുരക്ഷാ ഭീഷണികള്‍ക്കിടയിലും ഇന്ത്യ ഇസ്രയേലിനൊപ്പം നിന്നുവെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട […]Read More
പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ പ്രധാന വായ്പാ നിരക്കുകളിൽ മാറ്റമില്ലാതെ തുടരാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചു. പോളിസി റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.5% ആയി നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി 4-2 ഭൂരിപക്ഷത്തിൽ തീരുമാനിച്ചു. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (SDF) 6.25% ഉം മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (MSF) ഉം ബാങ്ക് നിരക്കും 6.75% ആണ് ”ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. എംപിസി അതിൻ്റെ നിഷ്പക്ഷ നിലപാടുകൾ […]Read More