ഹൈദരാബാദ്: ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ ജറ്റ് വിമാനം ഇഡി പിടിച്ചെടുത്തു. 850 കോടിയുടെ ഫാൽക്കൺ തട്ടിപ്പു കേസിൽ പ്രതിയായ അമർദീപ് കുമാറിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് പിടിച്ചെടുത്തത്. അമർദീപും മറ്റൊരു പ്രതിയും ജനുവരിയിൽ ദുബായിലേക്ക് രക്ഷപ്പെട്ടത് എട്ടു സീറ്റുകളുള്ള ഹോക്കർ 88എ വിഭാഗത്തിൽ പെടുന്ന ഈ വിമാനം ഉപയോഗിച്ചാണ്. വിമാനത്തിന് 14 കോടിയോളം വിലവരും.Read More
മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവച്ചു. ഇന്നു രാവിലെ ഡൽഹിയിൽ വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബിരേൻ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. വൈകുന്നേരം ഇംഫാലിലെ രാജ്ഭവനിലെത്തി ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. മറ്റു മന്ത്രിസഭാംഗങ്ങളും ബിരേനൊപ്പം രാജ്ഭവനിലെത്തിയിരുന്നു. മണിപ്പൂരിൽ നാളെ ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണു മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജി വെച്ചത്. ബിരേൻ സിങിനെ മുഖ്യമന്ത്രി പദത്തിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയിലെ […]Read More
ന്യൂഡല്ഹി: 2047-ല് ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബജറ്റാണ് ഇക്കുറി സര്ക്കാര് അവതരിപ്പിക്കുക എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്ലമെന്റ് മന്ദിരത്തിന് മുന്നില് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം മോദി സര്ക്കാരിന്റെ ആദ്യ സമ്പൂര്ണ ബജറ്റാണിത്. മഹാലക്ഷ്മിയെ സ്തുതിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാര്ത്താസമ്മേളനം ആരംഭിച്ചത്. മധ്യവര്ത്തികളടക്കം എല്ലാവര്ക്കും നന്മയുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഈ ബജറ്റ് എല്ലാവര്ക്കും പുത്തന് ഊര്ജ്ജം നല്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മഹാലക്ഷ്മിയെ സ്തുതിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാര്ത്താസമ്മേളനം ആരംഭിച്ചത്. മധ്യവര്ത്തികളടക്കം […]Read More
ബുധനാഴ്ച പുലർച്ചെ പ്രയാഗ്രാജിൽ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം പുറത്തുവിട്ട് സർക്കാർ. 30 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടാം ഷാഹി സ്നാൻ (രാജകീയ സ്നാനം) ദിനമായ മൗനി അമാവാസിയിൽ പുണ്യസ്നാനം നടത്താൻ ത്രിവേണി സംഗമത്തിൽ ആയിരക്കണക്കിന് ഭക്തർ തടിച്ചുകൂടിയപ്പോഴാണ് സംഭവം. “പുലർച്ചെ 1മണിക്കും 2 മണിക്കും ഇടയിൽ ഉണ്ടായ തിക്കിലും തിരക്കിലും 30 പേർ മരിച്ചു. 25 പേരെ തിരിച്ചറിഞ്ഞു, ബാക്കി 5 പേരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.” മഹാകുംഭ ഡിഐജി വൈഭവ് […]Read More
ഡല്ഹി: വിവിധ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിർമ്മിക്കുന്ന 111 മരുന്നുകൾക്ക് സ്റ്റാൻഡേർഡ് ക്വാളിറ്റി ഇല്ലെന്ന് കണ്ടെത്തൽ. സെൻട്രൽ ഡ്രഗ്സ് ലബോറട്ടറി, സ്റ്റേറ്റ് ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി എന്നിവരുടെയാണ് കണ്ടെത്തല്. ഇത്തരം മരുന്നുകള് വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ വേണ്ട നടപടികള് ആരംഭിച്ചതായി ഡ്രഗ് റെഗുലേറ്റർ ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു. സെൻട്രൽ ഡ്രഗ് ലബോറട്ടറികളില് പരിശോധനക്കെത്തിച്ച 41 മരുന്ന് സാമ്പിളുകളും നവംബറില് പരിശോധമക്കെത്തിച്ച 70 സാമ്പിളുകളുമാണ് സ്റ്റാൻഡേർഡ് നിലവാരമില്ലെന്ന് കണ്ടെത്തിയത്. കാല്സ്യം, വിറ്റാമിന് ഡി3 സപ്ലിമെൻ്റുകള്, പ്രമേഹ ഗുളികകള്, ഉയര്ന്ന […]Read More
2023 ഒക്ടോബറില് ഹമാസിന്റെ നേതൃത്വത്തില് ഇസ്രയേലിനെതിരേ ആക്രണം നടത്തുകയും അതില് 1200 പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു. 250 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേല് സൈനിക നടപടി സ്വീകരിച്ചത്. പലസ്തീന് വിഷയത്തില് രാജ്യസഭയില് പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്. വ്യാഴാഴ്ച രാജ്യസഭയില് ചോദ്യോത്തര വേളയിലാണ് ഗാസയിലെ ഇസ്രയേല്-ഹമാസ് യുദ്ധത്തെ മന്ത്രി അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇസ്രയേലുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണത്തെ അദ്ദേഹം ന്യായീകരിച്ചു. സുരക്ഷാ ഭീഷണികള്ക്കിടയിലും ഇന്ത്യ ഇസ്രയേലിനൊപ്പം നിന്നുവെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട […]Read More
പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ പ്രധാന വായ്പാ നിരക്കുകളിൽ മാറ്റമില്ലാതെ തുടരാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചു. പോളിസി റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.5% ആയി നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി 4-2 ഭൂരിപക്ഷത്തിൽ തീരുമാനിച്ചു. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (SDF) 6.25% ഉം മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (MSF) ഉം ബാങ്ക് നിരക്കും 6.75% ആണ് ”ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. എംപിസി അതിൻ്റെ നിഷ്പക്ഷ നിലപാടുകൾ […]Read More