ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കുട്ടികളെ തട്ടിയെടുക്കുന്ന റാക്കറ്റിനെതിരെ നടപടി ശക്തമാക്കാൻ ഡൽഹി പൊലീസിന് സുപ്രീംകോടതി നിർദ്ദേശം. ഡൽഹിയിലെ സ്ഥിതി വഷളായെന്ന് ജസ്റ്റിസുമാരായ ജെ ബി പർദ്ദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. യു പി യിലെ കുട്ടിക്കടത്തിൽ ഏപ്രിൽ 15 ന് പ്രതികളുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.അന്നേ ദിവസം നവജാത ശിശുക്കളെ ഡൽഹിയിൽ തട്ടിക്കൊണ്ടുപോകുന്നുവെന്ന പത്രവാർത്തയിൽ സ്വയം കേസെടുത്ത കോടതി പൊലീസിന് നോട്ടിസയിച്ചിരുന്നു. മുഖ്യ ആസൂത്രക പൂജയെ ഉടൻ അറസ്റ്റ് […]Read More
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊ ഡൊണൾഡ് ട്രംപിന്റെ പ്രതികാരച്ചുങ്കവും വിദ്യാർഥി വിസകൾ കൂട്ടത്തോടെ റദ്ദാക്കലും ഉയർത്തിയ ആശങ്കകൾക്കിടെ വൈസ്പ്രസിഡന്റ് ജെ ഡി വാൻസ് നാലുദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി. തിങ്കളാഴ്ച രാവിലെ 9.30 ന് ഡൽഹി പാലം വ്യോമസേനാ വിമാനത്താവളത്തിൽ എത്തിയ വാൻസിനെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വാൻസി നൊപ്പം ഇന്ത്യൻ വംശജയായ ഭാര്യ ഉഷ, മക്കളായ ഇവാൻ, വിവേക്, മിറാബൽ എന്നിവരും പെന്റഗൺ, സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് പ്രതിനിധികളുമുണ്ടായിരുന്നു. സേനാ […]Read More
ഇരട്ട ന്യുമോണിയയിൽ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരുന്ന 88 കാരനായ ഫ്രാൻസിസ് മാർപാപ്പ കാസ സാന്താ മാർട്ടയിലെ വസതിയിൽ വച്ച് അന്തരിച്ചതായി വത്തിക്കാൻ തിങ്കളാഴ്ച ഒരു വീഡിയോ പ്രസ്താവനയിൽ അറിയിച്ചു. റോമൻ കത്തോലിക്കാ സഭയുടെ ആദ്യത്തെ ലാറ്റിൻ അമേരിക്കൻ നേതാവ് തുടർച്ചയായ മൂന്നാം വർഷവും വാർഷിക ദുഃഖവെള്ളി ഘോഷയാത്രയിൽ പങ്കെടുത്തില്ല. ഞായറാഴ്ച രാവിലെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായുള്ള ഒരു സ്വകാര്യ കൂടിക്കാഴ്ചയിൽ പോപ്പ് ഹ്രസ്വമായി പ്രത്യക്ഷപ്പെട്ടു. ഡോക്ടർമാർ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിശ്രമം നിർദ്ദേശിച്ചിട്ടും, ഇരട്ട ന്യുമോണിയ […]Read More
തിരുവനന്തപുരം: അട്ടക്കുളങ്ങരയിലെ ഇസ്ഥാബുൾ ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മുപ്പതോളംപേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഭവത്തിനു ശേഷം ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി ഭക്ഷണശാല പൂട്ടി. പരിശോധനാ ഫലം ലഭിച്ചതിനു ശേഷം തുടർ നടപടി സ്വീകരിക്കും. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ചവർക്കാണ് വയറിളക്കം അനുഭവപ്പെട്ടത്.Read More
ന്യൂഡൽഹി:അന്താരാഷ്ട്ര നിലയത്തിലേക്ക് ആദ്യമായി ഒരു ഇന്ത്യാക്കാരൻ ഈ വർഷം യാത്ര തിരിക്കും. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല(39)യാണ് നാലു പതിറ്റാണ്ടിനുശേഷം ബഹിരാകാശയാത്രയിൽ പുതു ചരിത്രമെഴുതാനിറങ്ങുന്ന ഇന്ത്യാക്കാരൻ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ പദ്ധതിയായ ഗഗൻയാനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാലുപേരിൽ ഒരാളാണ് യുപി സ്വദേശി ശുഭാൻശു. 1984 ൽ വിങ് കമാൻഡർ രാകേഷ് ശർമ ബഹിരാകാശ യാത്ര നടത്തിയ ശേഷം ആദ്യമായാണ് ഒരിന്ത്യാക്കാരൻ ബഹിരാകാശ ദൗത്യത്തിന് തെരഞ്ഞെടുക്കപ്പെടുന്നത്.Read More
തിരുവനന്തപുരം:നവകേരളക്കുതിപ്പിന് സംസ്ഥാന സർക്കാർ അഞ്ചാം വർഷത്തിലേക്ക്.രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കാസർകോട് കാലിക്കടവ് മൈതാനത്ത് രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനാകും. മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷം. എല്ലാ ജില്ലയിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാ തലയോഗങ്ങൾ നടക്കും.പ്രദർശന വിപണന മേളകളുമു ണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ യോഗം […]Read More
നീറ്റ് പി.ജി പരീക്ഷ ജൂൺ 15ന്; മേയ് ഏഴ് വരെ അപേക്ഷിക്കാംമെഡിക്കല് പി.ജി പ്രവേശനത്തിനുള്ള നീറ്റ് പി.ജി 2025 പരീക്ഷ തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 17 മൂന്ന് മണി മുതൽ മേയ് ഏഴ് വരെയാണ് അപേക്ഷിക്കാനാകുന്നത്. ജൂൺ 15 ന് പരീക്ഷ നടത്താനും ജൂലൈ 15 ന് ഫലം പ്രഖ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള ഏകദേശം 52,000 ബിരുദാനന്തര മെഡിക്കൽ സീറ്റുകൾക്കായി രണ്ട് ലക്ഷം എ.ബി.ബി.എസ് ബിരുദധാരികൾ പരീക്ഷ എഴുതാൻ സാധ്യതയുണ്ട്. രണ്ടു ഷിഫ്റ്റുകളിലായാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന […]Read More
തിരുവനന്തപുരം:ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി സെപ്തംബർ 30 വരെ ദീർഘിപ്പിച്ചു. 1955ലെ തിരുവിതാംകൂർ-കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാർമിക സംഘങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള ആക്ട പ്രകാരം രജിസ്റ്റർ ചെയ്ത വാർഷിക റിട്ടേൺ ഫയൽ ചെയ്യുന്നതിൽ വീഴ്ച വന്ന എല്ലാ സംഘങ്ങൾക്കും പദ്ധതി പ്രയോജനപ്പെടുത്താമെന്ന് രജിസ്ട്രേഷൻ ഐ ജി അറിയിച്ചു.Read More
വിഴിഞ്ഞം: വാതിൽ കുത്തി തുറന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. വിഴിഞ്ഞം ടൗൺ ഷിപ്പ് സ്വദേശികളായ നജുമുദ്ദീൻ (22), ഹാഷിം (23) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്.വിഴിഞ്ഞം പുല്ലൂർകോണം മാസ്സ് മൻസിലിൽ ഷാഹുൽ അമീനിൻ്റെ വീട്ടിലെ വാതിൽ കുത്തി തുറന്ന് 51,600 രൂപയുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്. കഴിഞ്ഞ12ന് രാത്രിയായിരുന്നു മോഷണമെന്ന് പൊലീസ് പറഞ്ഞു. വീടിനുള്ളിലെ അലമാര, ബെഡ്, ടീപ്പോ,അടുക്കള ഭാഗത്തെ അലമാര എന്നിവിടങ്ങളിൽ നിന്നായി ബ്ലൂടൂത്ത് […]Read More
തിരുവനന്തപുരം: വാട്സാആപ്പില്‍ വരുന്ന ഒരു ഫോട്ടോ തുറന്നാല്‍ തന്നെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. അറിയാത്ത നമ്ബറുകളില്‍ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗണ്‍ലോഡ് ചെയ്യുകയോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഒരിക്കലും ചെയ്യരുതെന്നാണ് മുന്നറിയിപ്പ്. മാല്‍വെയറുകള്‍ ഒളിഞ്ഞിരിക്കുന്ന അത്തരം ചിത്രങ്ങള്‍ തുറക്കുകയോ വീഡിയോ ഡൗണ്‍ലോഡ് ചെയ്യുകയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്താല്‍ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കും. മറ്റ് തട്ടിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി നിങ്ങള്‍ക്ക് ഒരു ഒ ടി പി മുന്നറിയിപ്പ് പോലും ലഭിക്കില്ലെന്നും പൊലീസ് […]Read More
