പത്മ പുരസ്കാരങ്ങള്‍ക്ക് പരിശോധനാ സമിതി 2026 ലെ പത്മ പുരസ്കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ട വ്യക്തികളെ കണ്ടെത്തുന്നതിനും പരിഗണിക്കുന്നതിനും പട്ടികയ്ക്ക് അന്തിമ രൂപം നല്കുന്നതിനുമായി മന്ത്രി സജി ചെറിയാന് കണ്‍വീനറായി പരിശോധനാ സമിതി (മന്ത്രിസഭാ ഉപസമിതി) രൂപീകരിക്കും. മന്ത്രിമാരായ കെ രാജന്, കെ കൃഷണന്‍കുട്ടി, എ കെ ശശീന്ദ്രന്, കെ ബി ഗണേഷ് കുമാര്‍, റോഷി അഗസ്റ്റിന്, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ അംഗങ്ങളും ചീഫ് സെക്രട്ടറി സെക്രട്ടറിയുമാകും. ഭൂമി അനുവദിക്കും സെറിബ്രല്‍ പാള്‍സി ബാധിതനായ രതീഷിന് വീട് നിര്‍മ്മിക്കാന്‍ […]Read More
ഐഡിബിഐ ബാങ്കിൽ ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, മാനേജർ തസ്തികകളിലായി 119 ഒഴിവ്. ഗ്രേഡ് ബി, സി ഡി സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകളാണ്.ഏപ്രിൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗങ്ങൾ : ഓഡിറ്റ് ഇൻഫർമേഷൻ സിസ്റ്റം,അക്കൗണ്ടിങ്, ലീഗൽ, റിസ്ക് മാനേജ്മെന്റ് അഡ്മിനിസ്ട്രേഷൻ,സെക്യൂരിറ്റി എന്നിവിഭാഗങ്ങളിലാണ്. യോഗ്യതയുൾപ്പെടെയുള്ള വിവരങ്ങൾക്കും,രജിസ്ട്രേഷനും www.idbibank.in കാണുക .Read More
ശാസ്ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന അവധിക്കാല കംപ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എംഎസ് ഓഫീസ്, ഡിടിപി, ഫോട്ടോഷോപ്പ്, കോറൽ ഡ്രോ, വേർഡ് പ്രോസസ്സിങ്, ഡാറ്റാ എൻട്രി ഫണ്ടമെന്റൽസ്, ഐഎസ്എം മലയാളം എന്നീ കോഴ്സുകളിലാണ് പരിശീലനം നൽകുന്നതു്. വിവരങ്ങൾക്ക്: 9567803710, 9037853148.Read More
ആറ്റിങ്ങൽ: മത്സ്യത്തൊഴിലാളികൾക്ക് ആശങ്കനിറച്ച് മുതലപ്പൊഴി തുറമുഖ ചാനലിൽ മണൽ മൂടി. 11വർഷങ്ങൾക്കു ശേഷമാണ് പൂർണമായി മണൽ കയറി പൊഴിമുഖം അടയുന്നത്. ചെറിയ ഡ്രഡ്ജറുപയോച്ച് മണൽനീക്കൽ നടന്നു വരുന്നതിനിടെയാണ് കൂടുതൽ മണൽത്തിട്ട കൾ രൂപം കൊണ്ടത്.ഇതോടെ വള്ളങ്ങൾക്ക് ഇതുവഴി കടന്നുപോകാനാവാത്ത സ്ഥിതിയായി. വേലിയറ്റ സമയങ്ങളിൽ തോടിന് സമാനമായ ഭാഗത്തുകൂടിയാണ് കുറച്ചു ദിവസങ്ങളായി തൊഴിലാളികൾ വള്ളങ്ങൾ കടലിലിറക്കിയിരുന്നത്. കഴിഞ്ഞ ദിവസത്തോടെ കവാടം പൂർണമായി മണൽ മൂടി.രണ്ടു ലക്ഷത്തിലധികം ക്യൂബിക്ക് മീറ്റർ മണലാണ് നീക്കേണ്ടതു്. 2024 […]Read More
പൊതുവിദ്യാഭ്യാസവകുപ്പിലെ കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന കീ ടു എൻട്രൻസ് പരിശീലന പരിപാടിയിൽ കീം (KEAM) വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവർക്ക് ഏപ്രിൽ 16 മുതൽ 19 വരെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മോഡൽ പരീക്ഷ എഴുതാം. കുട്ടികൾക്ക് ഈ ദിവസങ്ങളിൽ സൗകര്യപ്രദമായ സമയത്ത് 3 മണിക്കൂറാണ് ടെസ്റ്റ്. entrance.kite.kerala.gov.inഎന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മോക് ടെസ്റ്റിൽ പങ്കാളികളാവാം. കീം പരീക്ഷയുടെ അതേ മാതൃകയിൽ 150 ചോദ്യങ്ങളാണ് ഉണ്ടാവുക. ഫിസിക്സ് 45, കെമിസ്ട്രി 30, മാത്സ് 75 എന്നീ തരത്തിലാണ് ചോദ്യഘടന. ഇത് കുട്ടികൾക്ക് പരീക്ഷ […]Read More
ദമ്പതികള്‍ക്ക് പാസ്പോര്ട്ടില് പേര് ചേര്‍ക്കുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന് പകരം ഇനിമുതല്‍ സംയുക്ത പ്രസ്താവന മതിയെന്ന് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. ഭാര്യയുടെയോ, ഭര്‍ത്താവിന്റെയോ പേര് പാസ്പോര്ട്ടില് ചേര്‍ക്കേണ്ടി വരുമ്പോള്‍, ഫോട്ടോ പതിച്ച സംയുക്ത പ്രസ്താവന ഹാജരാക്കിയാല്‍ മതി. പുതിയ നയത്തിന്റെ വിശദമായ മാതൃക പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട് അപേക്ഷ നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സംയുക്ത പ്രസ്താവനയുടെ മാതൃക അനുബന്ധം (ജെ)യിലാണ് പ്രസിദ്ധീകരിച്ചത്. ഈ മാതൃക ഡൗണ്‍ലോഡ് ചെയ്ത് ഫോട്ടോ പതിപ്പിച്ച് പൂരിപ്പിച്ച് […]Read More
കൊച്ചി: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില 70,000 തൊട്ടു. ഇന്ന് കേരളത്തിൽ സ്വർണത്തിന്റെ വില 70,160 രൂപയായി ഉയർന്നു. പവന് ഇന്ന് 200 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന് 25 രൂപ ഉയർന്ന് 8770 രൂപയായാണ് സ്വർണത്തിന്റെ വില ഉയർന്നത്. ലോകവിപണിയിലും കഴിഞ്ഞ ദിവസം സ്വർണം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്പോട്ട് ഗോൾഡിന്റെ വില വെള്ളിയാഴ് 3200 ഡോളർ കടന്നു. രണ്ട് ശതമാനം വർധനയാണ് സ്പോട്ട് ഗോൾഡിനുണ്ടായത്. 3,235 ഡോളറിലേക്കാണ് സ്പോട്ട് ഗോൾഡിന്റെ വില കയറിയത്. ഈയാഴ്ച്ച മാത്രം […]Read More
ബീജിങ്: അമേരിക്കയുടെ സമ്മർദതന്ത്രങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ,അമേരിക്കയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് ചൈന. മുമ്പ് പ്രഖ്യാപിച്ചിരുന്ന 84 ശതമാനമാണ് ഉയർത്തിയത്. ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസം മറ്റ് രാജ്യങ്ങൾക്ക് പ്രഖ്യാപിച്ച പ്രതികാരത്തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് തീരുവ 125 ശതമാനമായി ഉയർത്തി. മുമ്പ് പ്രഖ്യാപിച്ച 20 ശതമാനവും ചേർത്താൽ ചൈനയ്ക്കു മേൽ തീരുവ 145 […]Read More
ന്യൂഡൽഹി: ഏഷ്യയിലെ ഫുട്ബോൾ ശക്തികളെ നിർണയിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിന് ആതിഥേയരാവാൻ ഇന്ത്യ.അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മാർച്ച് 31 ന് അവസാനതീയതി കഴിഞ്ഞപ്പോൾ ഏഴ് അപക്ഷകളാണുള്ളത്. ഓസ്ട്രേലിയ,ഇന്തോനേഷ്യ, ദെക്ഷിണ കൊറിയ, കുവൈത്ത്, യുഎഇ എന്നിവർ രംഗത്തുണ്ട്. കിർഗിസ്ഥാനും, തജികിസ്ഥാനും, ഉസ്ബെകിസ്ഥാനും സംയുക്തമായാണ് അപേക്ഷിച്ചിട്ടുള്ളത്.Read More
