ആലപ്പുഴ മാന്നാറിൽ വീടിന് തീ പിടിച്ച് വൃദ്ധദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ. ചെന്നിത്തല പടിഞ്ഞാറ് കറ്റോട്ട് രാഘവൻ(96), ഭാര്യ ഭാരതി (86) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. പിന്നാലെ മകൻ വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ടിൻ ഷീറ്റ് കൊണ്ട് നിർമിച്ച വീട് പൂർണമായും കത്തി നശിച്ച നിലയിലാണ്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇത് കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. മദ്യപാനിയായ മകൻ വീടിന് […]Read More
മാസം ഒരുലക്ഷം വരെ ശചരിത്രത്തിലെ ഏറ്റവും വലിയ ആദായ നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. 12 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതി ഇല്ല. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റാണിത്. ഇടത്തരക്കാർക്കും പിന്നാക്കവിഭാഗങ്ങൾക്കും ഊന്നൽ നൽകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് ബജറ്റിൽ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു […]Read More
ബജറ്റ് സമ്മേളനത്തിനിടെ രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റില്‍ നടത്തിയ അഭിസംബോധനപ്രസംഗത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ ‘പാവം’ പരാമര്‍ശം വിവാദമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പാര്‍ലമെന്റില്‍ രാഷ്ട്രപതി ഇന്ന് നടത്തിയ പ്രസംഗം വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ രാജ്യത്തിന്റെ പാതയെ പ്രതിധ്വനിപ്പിക്കുന്നുവെന്നും വിവിധ മേഖലകളിലെ പപദ്ധതികളെപ്പറ്റിയും എല്ലാമേഖലകളുടെയും സമഗ്രവികസനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും രാഷ്ട്രപതി സംസാരിച്ചു. യുവാക്കള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്ന ഇന്ത്യയെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാടും രാഷ്ട്രപതി വ്യക്തമാക്കിയെന്നും മോദി എക്സില്‍ കുറിച്ചു. […]Read More
കാലാവസ്ഥാ പ്രവചനം പോലെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വൈകുന്നേരത്തോടെ മഴ തുടങ്ങി. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലാണ് നേരിയ മഴ ലഭിച്ചത്. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ ഇടിമിന്നലോടെയുള്ള മഴയ്ക്കൊപ്പം 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ മഴ […]Read More
തിരുവനന്തപുരത്ത് ബസിൽ കൈ പുറത്തേക്കിട്ട് യാത്ര ചെയ്ത മധ്യവയസ്കന്റെ കൈ പോസ്റ്റിൽ തട്ടി കൈയ്യറ്റ് രക്തം വാർന്ന് മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. ബസ്സിന് പുറത്തേക്കിട്ട കൈ സമീപത്തെ പോസ്റ്റിൽ ഇടിച്ച് രക്തം വാർന്നാണ് മരണം സംഭവിച്ചത്. വിഴിഞ്ഞം പുളിങ്കുടി സ്വദേശി ബെഞ്ചിലാസ്(55) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4. 30 ഓടെയാണ് സംഭവം. ഓടുന്ന ബസിന്റെ പുറത്തേക്ക് കൈയിട്ടാണ് ബെഞ്ചിലാസ് യാത്ര ചെയ്തിരുന്നത്. ഇതിനിടെ എതിരെ വന്ന മറ്റൊരു ബസ്സിന് സൈഡ് കൊടുക്കുന്നതിനായി ബെഞ്ചിലാസ് സഞ്ചരിച്ച […]Read More
ന്യൂഡൽഹി: വിരമിച്ച സൈനികരെ അനാവശ്യമായി കോടതികളിലേക്ക് വലിച്ചിഴക്കരുതെന്ന് കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ താക്കീതു്. വർഷങ്ങൾ നീണ്ട ജോലിക്കു ശേഷം തൊഴിലെടുക്കാൻ വയ്യാതായവർക്ക് പെൻഷൻ നൽകാമെന്നാണ് ട്രൈബ്യൂണൽ ഉത്തരവ്. ഈ വിഷയത്തിൽ സർക്കാർ ഒരു നയമുണ്ടാക്കണം – ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.വ്യോമസേനയിൽ റേഡിയോ ഫിറ്ററായിരുന്ന ആൾക്ക് ഡിസബിലിറ്റി പെൻഷൻ അനുവദിച്ചതിനെതിരെ കേന്ദ്രം നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെ യാണ് വിമർശനം.Read More
ഡെറാഡൂൺ: ആദ്യ രണ്ടുദിനം മങ്ങിനിന്ന കേരളം ദേശീയ ഗെയിംസിൽ തെളിഞ്ഞു. മൂന്നാം നാൾ ഇരട്ടപ്പൊന്നു മായാണ് ഉയിർപ്പ്. ഭാരോദ്വഹനത്തിൽ പി എസ് സുഫ്ന ജാസ്മിനും നീന്തലിൽ ഹർഷിത ജയറാമുമാണ് സ്വർണം നേടിയത്. സുഫ്ന വനിതകളുടെ 45 കിലോ വിഭാഗത്തിൽ ചാമ്പ്യനായി. ആകെ 159 കിലോ ഉയർത്തി. വനിതകളുടെ ബ്രസ്റ്റ് ബ്രസ്റ്റ്സ് ട്രോക്കിൽ രണ്ട് മിനിറ്റ് 42.38 സെക്കൻഡിലാണ് ഹർഷിത ഒന്നാമതെത്തിയത്. കഴിഞ്ഞ ദിവസം സജൻ പ്രകാശിലൂടെ നീന്തലിൽ രണ്ട് വെങ്കലവും […]Read More
ന്യൂഡല്‍ഹി: 2047-ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബജറ്റാണ് ഇക്കുറി സര്‍ക്കാര്‍ അവതരിപ്പിക്കുക എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണിത്. മഹാലക്ഷ്മിയെ സ്തുതിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. മധ്യവര്ത്തികളടക്കം എല്ലാവര്ക്കും നന്മയുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഈ ബജറ്റ് എല്ലാവര്ക്കും പുത്തന്‍ ഊര്‍ജ്ജം നല്‍കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മഹാലക്ഷ്മിയെ സ്തുതിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. മധ്യവര്ത്തികളടക്കം […]Read More
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് പ്രതിക്ക് സഹോദരിയോടുള്ള വഴിവിട്ട താല്പര്യങ്ങൾ നടക്കാത്തതിലുള്ള വൈരാഗ്യം മൂലമെന്ന് മൊഴി . അറസ്റ്റിലായ ഹരികുമാർ സഹോദരിയും കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുമായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് ശ്രമിച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഹരികുമാർ പൊലീസിനുമൊഴി നൽകി. പല പ്രശ്നങ്ങളിൽ നിന്നും ഹരികുമാറിനെ സംരക്ഷിച്ചത് കുഞ്ഞിൻറെ അമ്മ ശ്രീതുവായിരുന്നു. പിന്നീട് സഹോദരിയോട് ഇയാൾ വഴിവിട്ട താല്പര്യങ്ങൾ കാണിച്ചു തുടങ്ങി. ഹരികുമാറിനെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രീതു […]Read More
ഇടുക്കി: ഒമ്പതാം ക്ലാസുകാരി കുഞ്ഞിന് ജന്മം നല്കി. ഇടുക്കിയിലെ ഹൈറേഞ്ചിലാണ് സംഭവം. ബന്ധുവായ 14കാരനില്‍ നിന്നാണ് കുട്ടി ഗര്‍ഭം ധരിച്ചത്. വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ ഗര്‍ഭിണിയാണെന്ന് മനസിലായതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് (ജനുവരി 30) രാവിലെയാണ് ഒമ്പതാം ക്ലാസുകാരി കുഞ്ഞിന് ജന്മം നൽകിയത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞ് കഴിയുകയായിരുന്നു. അച്ഛനൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. സ്കൂള്‍ അവധിക്കാലത്ത് പെണ്‍കുട്ടി അമ്മയുടെ വീട്ടില്‍ പോയിരുന്നു. അമ്മയുടെ വീടിന് സമീപത്താണ് ബന്ധുവായ കുട്ടിയും താമസിച്ചിരുന്നത്. […]Read More
